KannurKeralaNattuvarthaLatest NewsNews

റെയിൽ പാളത്തിൽ കല്ലുവെച്ച് ട്രെയിനപകടമുണ്ടാക്കാൻ ശ്രമം : യുവാവ് പിടിയിൽ

ഉത്തർപ്രദേശിലെ റാസീപ്പുർ സ്വദേശി ഡബ്ളു (25) വാണ് പൊലീസ് പിടിയിലായത്

തലശ്ശേരി: റെയിൽ പാളത്തിൽ കല്ലുവെച്ച് ട്രെയിനപകടമുണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. ഉത്തർപ്രദേശിലെ റാസീപ്പുർ സ്വദേശി ഡബ്ളു (25) വാണ് പൊലീസ് പിടിയിലായത്.

ബുധനാഴ്ച രാത്രി എടക്കാട് വെച്ച് തലശ്ശേരി പൊലീസ് ആണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്. പുന്നോൽ പെട്ടിപ്പാലത്താണ് പാളത്തിൽ കല്ല് കണ്ടെത്തിയത്.

Read Also : മ​ണ​ൽ​ക്ക​ട​ത്ത് പി​ടി​കൂ​ടാ​നെ​ത്തി​യ പൊലീസിന് നേരെ ആക്രമണം : പ്രതികൾ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി

കോയമ്പത്തൂർ-മംഗളൂരു സൂപ്പർഫാസ്​റ്റ്​ എക്സ്പ്രസ് ട്രെയിൻ കടന്നുപോവുന്നതിനിടയിലാണ് കല്ല് ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ ട്രെയിൻ നിർത്തി കല്ല് മാറ്റിയ ശേഷമാണ് യാത്ര തുടർന്നത്. കല്ല് ഡ്രൈവറുടെ കണ്ണിൽ പെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. റെയിൽവേ എൻജിനീയറുടെ പരാതി പ്രകാരം തലശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.

പെട്ടിപ്പാലത്തെ സംഭവത്തിന് പുറമെ തലശ്ശേരിക്കും എടക്കാടിനുമിടയിലെ റെയിൽ പാളത്തിലും യുവാവ് കല്ല് വെച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button