Latest NewsFootballNewsSports

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് തകർപ്പൻ ജയം

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മേഴ്‌സിസൈഡ് ഡാർബിയിൽ ലിവർപൂളിന് തകർപ്പൻ ജയം. എവർട്ടണിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ലിവർപൂൾ തകർത്തത്. ഗുഡിസൺ പാർക്കിൽ വ്യക്തമായ ലിവർപൂൾ ആധിപത്യമായിരുന്നു ലിവർപൂൾ കാഴ്ചവെച്ചത്. ഒമ്പതാം മിനിറ്റിൽ തന്നെ ആൻഡ്രൂ റോബർട്ട്സന്റെ പാസിൽ നിന്നു മികച്ച ഒരു ഇടൻ കാലൻ ഷോട്ടിലൂടെ ഗോൾ ലക്ഷ്യത്തിൽ എത്തിച്ച ക്യാപ്റ്റൻ ജോർദൻ ഹെന്റേഴ്‌സനാണ് ലിവർപൂളിന് ആദ്യ ഗോൾ സമ്മാനിച്ചത്.

തുടർന്ന് 19-ാം മിനിറ്റിൽ മികച്ച മുന്നേറ്റത്തിനൊടുവിൽ ഹെന്റേഴ്‌സനിൽ നിന്നു പന്ത് സ്വീകരിച്ച സലാ പന്ത് വലയിലെത്തിച്ചു. രണ്ടു ഗോൾ വീണ ശേഷം എവർട്ടൺ കൂടുതൽ ഉണർന്നു കളിച്ചു. 38-ാം മിനിറ്റിൽ റിച്ചാർലിസന്റെ പാസിൽ നിന്നു ഡിമാരി ഗ്രെ എവർട്ടണിനായി ഗോൾ നേടി.

Read Also:- വൈറ്റ്ഹെഡ്സ് ഒഴിവാക്കാൻ ചില പൊടിക്കൈകള്‍ ഇതാ!

മത്സരത്തിന്റെ രണ്ടാം പകുതിയിൽ മികച്ച അവസരങ്ങൾ ആതിഥേയർ സൃഷ്ടിച്ചു എങ്കിലും ലിവർപൂൾ പ്രതിരോധം പിടിച്ചു നിന്നു. രണ്ടാം പകുതിയിൽ 64-ാം മിനിറ്റിൽ കോർണറിലൂടെ ഗോൾ നേടി സലാ ഏതിരാളികളുടെ പോരാട്ടവീര്യം അവസാനിപ്പിച്ചു. നിലവിൽ ലീഗിൽ ലിവർപൂൾ മൂന്നാമതും എവർട്ടൺ 14-ാം സ്ഥാനത്തുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button