മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. ലീഗിലെ ശക്തരായ ടോട്ടനത്തിനെതിരെ 3-2ന്റെ വിജയമാണ് യുണൈറ്റഡ് നേടിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കാണ് യുണൈറ്റഡിന് ജയമൊരുക്കിയത്. അതേസമയം, ക്ലബിനും രാജ്യത്തിനുമായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ചരിത്രനേട്ടം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി.
വിമര്‍ശകരുടെ വരെ കൈയടി വാങ്ങുന്നതായിരുന്നു ടോട്ടനത്തിനെതിരെ ക്രിസ്റ്റ്യാനോയുടെ പ്രകടനം. 12-ാം മിനിറ്റില്‍ 27 വാര അകലെ നിന്ന് തൊടുത്ത വിസ്‌മയ ഗോൾ പറന്നിറങ്ങിയത് ചരിത്രനേട്ടത്തിനൊപ്പം, പ്രതാപകാലത്തെ ക്രിസ്റ്റ്യാനോയുടെ പ്രകടനത്തിന് കോട്ടം തട്ടിയിട്ടില്ലെന്ന് തെളിയിക്കുന്ന ഗോളായിരുന്നിത്. തുടർന്ന്, 38, 81 മിനിറ്റുകളിലെ തകർപ്പൻ ഗോളോടെ മാഞ്ചസ്റ്ററിനായി 14 വർഷത്തിന് ശേഷമുള്ള റോണോയുടെ ഹാട്രിക്കിന് ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചു. കരിയറിലെ 67-ാം ട്രിപ്പിൾ കൂടിയാണിത്.
Read Also:- ചില നിയന്ത്രണങ്ങള്‍ കൊണ്ട് ശരീരഭാരം കുറയ്ക്കാം!
രണ്ടിനെതിരെ മൂന്ന് ഗോളിന് ടോട്ടനത്തെ തോൽപ്പിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആഴ്‌സനലിനെ മറികടന്ന് പോയിന്‍റ് പട്ടികയിൽ നാലാമതെത്തി. ചരിത്രം വഴിമാറിയ മത്സരത്തിന്‍റെ ആവേശം ബുധനാഴ്ച അത്‍ലറ്റിക്കോ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തില്‍ യുണൈറ്റഡിന്‍റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുമെന്നുറപ്പ്. ഇന്ത്യൻ സമയം രാത്രി 1.30നാണ് യുണൈറ്റഡ്-അത്‍ലറ്റിക്കോ മാഡ്രിഡ് മത്സരം.
Post Your Comments