Latest NewsKeralaNattuvarthaNewsIndia

ഇനിയെങ്കിലും ലീഗ് പള്ളികളിൽ എന്തു നടക്കണമെന്ന് പറയാതിരിക്കുക, ലീഗ് പറയേണ്ടത് പള്ളിക്കൂടങ്ങളുടെ കാര്യമാണ്: കെ ടി ജലീൽ

മലപ്പുറം: ഇനിയെങ്കിലും ലീഗ് പള്ളികളിൽ എന്തു നടക്കണമെന്ന് പറയാതിരിക്കണമെന്ന് കെടി ജലീൽ. ലീഗ് പറയേണ്ടത് പള്ളിക്കൂടങ്ങളുടെ കാര്യമാണെന്നും, ലീഗിൻ്റെ കുതന്ത്രം പൊളിഞ്ഞുവെന്നും കെ ടി ജലീൽ പറഞ്ഞു.

Also Read:മലയാളി നഴ്‌സുമാർക്ക് ജർമ്മനിയിൽ തൊഴിലവസരം: നോർക്കയും ജർമൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു.

‘കേരളത്തിലെ ഏറ്റവും വലിയ പണ്ഡിത സഭയാണ് സമസ്ത. അതിൻ്റെ പക്വതയും പാകതയും പാണ്ഡിത്യവുമുള്ള നേതൃത്വമാണ് ബഹുമാന്യനായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടേത്. പള്ളികളെ കോലാഹല വേദിയാക്കി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ലീഗിൻ്റെ കുതന്ത്രമാണ് തങ്ങളുടെ ഇടപെടലിലൂടെ പൊളിഞ്ഞത്’, കെ ടി ജലീൽ പറഞ്ഞു.

‘വഖഫ് ബോർഡ് നിയമനങ്ങളുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകൾ നീക്കാനുള്ള ചർച്ചകൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തുടരും. ഇനിയെങ്കിലും ലീഗ് പള്ളികളിൽ എന്തു നടക്കണമെന്ന് പറയാതിരിക്കുക. ലീഗ് പറയേണ്ടത് പള്ളിക്കൂടങ്ങളുടെ കാര്യമാണ്. തട്ടിക്കൂട്ട് മുസ്ലിം കോർഡിനേഷൻ കമ്മിറ്റി പുതിയ സാഹചര്യത്തിൽ ലീഗ് പിരിച്ചു വിടുകയാണ് ഉചിതം. സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾക്കും ഖമറുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർക്കും ശൈഖുൽ ജാമിഅ പ്രൊ: കെ ആലിക്കുട്ടി മുസ്ല്യാർക്കും ഹൃദയത്തിൽ തൊട്ട അഭിനന്ദനങ്ങൾ’, കെ ടി ജലീൽ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button