MalappuramKeralaNattuvarthaLatest NewsNews

പള്ളികളുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് സി.പി.എം അല്ല, മത നേതൃത്വമാണ്: ഫാത്തിമ തഹ്ലിയ

മലപ്പുറം: വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ട സര്‍ക്കാര്‍ നിലപാടിനെ വിമർശിച്ച് ഫാത്തിമ തഹ്ലിയ. പള്ളികളിൽ എന്തൊക്കെ പറയണം പറയണ്ട എന്ന് തീരുമാനിക്കുന്നത് സി.പി.എം അല്ല, മത നേതൃത്വമാണെന്ന് ഫാത്തിമ തഹ്ലിയ പറഞ്ഞു. വഖ്ഫ് സ്ഥാപനങ്ങൾ സ്വന്തം നിലക്ക് പ്രതിരോധം ഉയർത്തുക സ്വാഭാവികമാണെന്നും അത് ജനാധിപത്യപരമാണെന്നും ഫാത്തിമ തഹ്ലിയ ഫേസ്ബുക്കിൽ കുറിച്ചു.

Also Read:ബൂസ്​റ്റർ ഡോസായി കോവിഷീൽഡ്​: അനുമതി തേടി സി​റം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്

‘സാമുദായിക ശക്തികളെ എതിർത്ത് തോൽപ്പിച്ച പ്രസ്ഥാനം എന്നല്ലേ സി.പി.എം അവരെ കുറിച്ച് തന്നെ വീമ്പ് പറയാറുള്ളത്. ആ സി.പി.എം പള്ളികളിൽ നടക്കാൻ പോകുന്ന ബോധവത്കരണത്തിന് എതിരെ സംഘർഷ ആഹ്വാനം നൽകുന്നതിന് പകരം രാഷ്ട്രീയമായി സംവദിക്കാൻ ധൈര്യം കാണിക്കണം. പള്ളികളിൽ വഖ്ഫ് വിഷയത്തിൽ ബോധവത്കരണം നടത്തുന്നത് സി.പി.എം എന്തിനാണ് ഭയക്കുന്നത്? സി.പി.എമ്മിന്റെ വർഗീയ ചാപ്പ ഒരു മത സംഘടനയും ഭയപ്പെടുന്നില്ല എന്ന് കൂടെ സഖാക്കൾ ഓർക്കുന്നത് നന്ന്. കെ.ടി ജലീലിന്റെ മതേതര സർട്ടിഫിക്കറ്റ് പ്രദർശിപ്പിച്ചല്ല പള്ളികൾ പ്രവർത്തിക്കുന്നത്’, ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:

പള്ളികളിൽ എന്തൊക്കെ പറയണം എന്തൊക്കെ പറയണ്ട എന്ന് തീരുമാനിക്കുന്നത് സി.പി.എം അല്ല, അതത് പള്ളികളുടെ നിയന്ത്രണമുള്ള മത നേതൃത്വമാണ്. വഖ്ഫ് സ്ഥാപനങ്ങളെ തകർക്കുന്ന നടപടികൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ വഖ്ഫ് സ്ഥാപനങ്ങൾ സ്വന്തം നിലക്ക് പ്രതിരോധം ഉയർത്തുക സ്വാഭാവികമാണ്. അത് ജനാധിപത്യപരമാണ്. സാമുദായിക ശക്തികളെ എതിർത്ത് തോൽപ്പിച്ച പ്രസ്ഥാനം എന്നല്ലേ സി.പി.എം അവരെ കുറിച്ച് തന്നെ വീമ്പ് പറയാറുള്ളത്. ആ സി.പി.എം പള്ളികളിൽ നടക്കാൻ പോകുന്ന ബോധവത്കരണത്തിന് എതിരെ സംഘർഷ ആഹ്വാനം നൽകുന്നതിന് പകരം രാഷ്ട്രീയമായി സംവദിക്കാൻ ധൈര്യം കാണിക്കണം. പള്ളികളിൽ വഖ്ഫ് വിഷയത്തിൽ ബോധവത്കരണം നടത്തുന്നത് സി.പി.എം എന്തിനാണ് ഭയക്കുന്നത്? സി.പി.എമ്മിന്റെ വർഗീയ ചാപ്പ ഒരു മത സംഘടനയും ഭയപ്പെടുന്നില്ല എന്ന് കൂടെ സഖാക്കൾ ഓർക്കുന്നത് നന്ന്. കെ.ടി ജലീലിന്റെ മതേതര സർട്ടിഫിക്കറ്റ് പ്രദർശിപ്പിച്ചല്ല പള്ളികൾ പ്രവർത്തിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button