ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടൻ മനോജ് കെ ജയൻ. ദേശീയ ദിനാഘോഷ വേളയിലാണ് അദ്ദേഹം ഗോൾഡൻ വിസ സ്വീകരിച്ചത്. ദുബായ് താമസ കുടിയേറ്റ വകുപ്പ് അധികൃതരിൽ നിന്നാണ് അദ്ദേഹം ഗോൾഡൻ വിസ സ്വീകരിച്ചത്. മലയാളിക്ക് അന്നമൂട്ടുന്ന യുഎഇയുടെ ആദരം ഏറെ സന്തോഷവും അഭിമാനവും പകരുന്നു എന്ന് മനോജ് കെ. ജയൻ പ്രതികരിച്ചു. പണ്ടു മുതലേ ദുബായിയിൽ വന്ന് പോകാറുള്ള വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു.
10 വർഷമാണ് യുഎഇ ഗോൾഡൻ വിസയുടെ കാലാവധി. നേരത്തെ മമ്മൂട്ടി, മോഹൻലാൽ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ആശാ ശരത്ത്, ആസിഫ് അലി, മീരാ ജാസ്മിൻ, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, പ്രണവ് മോഹൻലാൽ എന്നീ താരങ്ങൾക്കും ഗായിക കെ എസ് ചിത്രയ്ക്കും, ഗായകൻ എം ജി ശ്രീകുമാർ, നിർമ്മാതാവ് ആന്റോ ആന്റണി, സംവിധായകരായ സലീം അഹമ്മദിനും സന്തോഷ് ശിവനും ഗോൾഡൻ വിസ ലഭിച്ചിരുന്നു. മലയാള ചലച്ചിത്ര രംഗത്ത് നിന്ന് നടിയും അവതാരകയുമായ നൈല ഉഷയ്ക്കും അവതാരകനും നടനുമായ മിഥുൻ രമേശിനും ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.
Post Your Comments