COVID 19Latest NewsNewsIndia

ഒമിക്രോൺ ബാധിതനായ ദക്ഷിണാഫ്രിക്കൻ സ്വദേശി രാജ്യം വിട്ടു: പോയത് സ്വകാര്യ ലാബിലെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കി

ബംഗളൂരു: ഒമിക്രോൺ ബാധിതനായ ദക്ഷിണാഫ്രിക്കൻ സ്വദേശി കഴിഞ്ഞയാഴ്ച രാജ്യം വിട്ടതായി കർണാടക സർക്കാർ. കഴിഞ്ഞ ശനിയാഴ്ച സ്വകാര്യ ലാബിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനാൽ ഇയാളെ രാജ്യം വിടാൻ അനുവദിക്കുകയായിരുന്നു എന്ന് അധികൃതർ വ്യക്തമാക്കി. ബംഗളൂരുവിൽ നിന്ന് നവംബർ 27നാണ് ഇയാൾ ദുബായിലേക്ക് പോയത്.

നവംബർ 20ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് ബംഗളൂരുവിൽ എത്തിയ ഇയാൾ ഏഴ് ദിവസത്തിന് ശേഷം ദുബായിലേക്ക് പോകുകയായിരുന്നു എന്ന് ബംഗളൂർ കോർപ്പറേഷൻ പുറത്തിറക്കിയ യാത്രാരേഖകളിൽ വ്യക്തമാക്കുന്നു. ബംഗളൂരുവിൽ എത്തിയ ശേഷം ഹോട്ടലിൽ മുറിയെടുത്ത് തങ്ങിയ ഇയാൾക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് അന്നേ ദിവസം നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. പിന്നീട് ഇയാളെ സർക്കാർ ഡോക്ടർ പരിശോധിക്കുകയും കോവിഡ് ലക്ഷണങ്ങളൊന്നുമില്ലാത്തതിനാൽ സ്വയം ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെടുകയുമായിരുന്നു.

കോടതി ഉത്തരവ് കൈമാറാൻ എത്തിയ വനിതാ ജീവനക്കാരിയ്‌ക്ക് നേരെ ആക്രമണം: അച്ഛനും മകനും ഒളിവിൽ

ഹൈ റിസ്ക് രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ദക്ഷിണാഫ്രിക്കയിൽ നിന്നും വന്നതിനാൽ ഇയാളുടെ സാംപിളുകൾ നവംബർ 22ന് ജെനോ സീക്ക്വൻസിംഗിന് വേണ്ടി അയച്ചിരുന്നു. എന്നാൽ അടുത്തദിവസം ഒരു സ്വകാര്യ ലാബിൽ നിന്ന് സ്വമേധയാ കോവിഡ് പരിശോധന നടത്തുകയും, ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ഇയാൾ ദുബായിലേക്ക് പോകുകയുമായിരുന്നു. വ്യാഴാഴ്ച ജെനോം സീക്ക്വൻസിംഗിന്റെ ഫലം പുറത്ത് വന്നതോടെയാണ് ഇയത്‌ ഒമിക്രോൺ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button