കോട്ടയം: പാലായിൽ വിവാഹമോചന കേസുമായി ബന്ധപ്പെട്ട് പെൺവീട്ടുകാർക്ക് കോടതി നിർദ്ദേശം കൈമാറാൻ എത്തിയ വനിതാ കോടതി ജീവക്കാരിയ്‌ക്ക് നേരെ ആക്രമണം. പാലാ കുടുംബ കോടതി ജീവനക്കാരി റിൻസിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
വ്യാഴാഴ്ച ഉച്ചയ്‌ക്ക് നടന്ന സംഭവത്തിൽ പൂഞ്ഞാർ സ്വദേശിനിയുടെയും തലയോലപ്പറമ്പ് സ്വദേശിയുടേയും വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ട് പെൺവീട്ടുകാർക്ക് കോടതി ഉത്തരവ് കൈമാറാൻ നേരിട്ടെത്തിയതായിരുന്നു റിൻസി. യുവതിയുടെ കുട്ടിയെ കാണാൻ ഭർത്താവിന് അനുമതി നൽകിക്കൊണ്ടുള്ള കോടതി ഉത്തരവ് വാങ്ങാൻ കുടുംബം വിസമ്മതിച്ചതോടെ ജീവനക്കാരി അത് വീട്ടിൽ പതിക്കാൻ ശ്രമിച്ചു. ഇതോടെ യുവതിയുടെ പിതാവും സഹോദരനും ചേർന്ന് വനിതാ ഉദ്യോഗസ്ഥയെ ആക്രമിക്കുകയായിരുന്നു.
ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി മൂന്ന് മാസങ്ങള്‍ക്കു ശേഷം തിരിച്ചെത്തി
യുവതിയുടെ പിതാവ് ജെയിംസ് ആണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. സഹോദരൻ നിഹാലും കൂടെയുണ്ടായിരുന്നു. ഗുമസ്തയെ ജെയിംസ് കല്ലുകൊണ്ട് ഇടിക്കാൻ ശ്രമിക്കുകയും തിരിച്ചറിയൽ കാർഡ് കൈക്കലാക്കാനും ശ്രമൈക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അച്ഛനെയും മകനെയും പിടികൂടാൻ ഇരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇരുവരും രക്ഷപ്പെട്ടിരുന്നു. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Post Your Comments