PalakkadNattuvarthaLatest NewsKeralaNews

11കാരിയെ പീഡിപ്പിച്ച കേസ് : 52 കാ​ര​ന് നാ​ല്​ വ​ർ​ഷം ക​ഠി​ന​ത​ട​വും 25,000 രൂ​പ പി​ഴ​യും

ചു​ള്ളി​മ​ട ര​വി​ഇ​ല്ലം വീ​ട്ടി​ൽ ര​വി​ച​ന്ദ്ര​നെയാണ് കോടതി ശിക്ഷിച്ചത്.

പാ​ല​ക്കാ​ട്: 11 വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 52 കാ​ര​ന് നാ​ല്​ വ​ർ​ഷം ക​ഠി​ന​ത​ട​വും 25,000 രൂ​പ പി​ഴ​യും ശി​ക്ഷ വിധിച്ച് കോടതി. ചു​ള്ളി​മ​ട ര​വി​ഇ​ല്ലം വീ​ട്ടി​ൽ ര​വി​ച​ന്ദ്ര​നെയാണ് കോടതി ശിക്ഷിച്ചത്.

പാ​ല​ക്കാ​ട്​ ഫ​സ്​​റ്റ്​ അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി (പോ​ക്സോ കോ​ട​തി) ജ​ഡ്ജി പി.​പി. സെ​യ്ത​ല​വി ആണ് ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ നാ​ല്​ മാ​സം അ​ധി​ക​ത​ട​വ്​ അ​നു​ഭ​വി​ക്ക​ണമെന്നും കോടതി നിർദ്ദേശിച്ചു. 2017-ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

Read Also : കൊ​ല​പാ​ത​കമടക്കം നിരവധി കേസികളിലെ പ്രതിയായ തളിപ്പറമ്പ് സ്വദേശി താനൂരിൽ അറസ്റ്റിൽ

പെ​ൺ​കു​ട്ടി​യെ തേ​ങ്ങ ന​ൽ​കാ​മെ​ന്ന്​ പ​റ​ഞ്ഞ് പ്രലോഭിപ്പിച്ച് ചു​ള്ളി​മ​ട​യി​ലെ തെ​ങ്ങി​ൻ​തോ​പ്പി​ലേ​ക്ക് കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വാ​ള​യാ​ർ പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സി​ൽ സി.​ഐ ഹ​രി​പ്ര​സാ​ദാ​ണ് അന്വേഷണം നടത്തി​ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button