
കോന്നി: വഴിയാത്രക്കാർക്ക് നേരെ തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേര്‍ക്ക് പരിക്ക്. ഇന്നലെ കലഞ്ഞൂര്‍ ഭാഗത്താണ് ആദ്യം നായയുടെ ആക്രമണമുണ്ടായത്. പിന്നീടു നായ വകയാര്‍ വരെ ഓടിനടന്ന് വഴിയില്‍ കണ്ടവരെയെല്ലാം ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിനു വിധേയരായവരിൽ കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമേറിയവര്‍ വരെ ഉൾപ്പെടുന്നു. സാരമായി പരിക്കേറ്റ പത്ത് പേര് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. നായയ്ക്കു പേവിഷ ബാധ സംശയിക്കുന്നതിനാല്‍ ആശുപത്രികളില്‍ എത്തിയവര്‍ക്കെല്ലാം പ്രതിരോധ കുത്തിവെപ്പെടുത്തു.
Read Also : രാത്രി ഷട്ടറുകള്‍ തുറക്കരുതെന്ന് കേരളം : പിന്നാലെ നാലു ഷട്ടറുകള്‍ കൂടി തുറന്ന് തമിഴ്നാട്
വകയാര്‍ സ്വദേശികളായ തോമസ് വര്‍ഗീസ് (69), ജിത്തു മിനി വര്‍ഗീസ് (21) ജ്യോതികുമാര്‍ (57), കലഞ്ഞൂര്‍ സ്വദേശി അനില്‍കുമാര്‍ (59), കോന്നി സ്വദേശി വൈഗ (13), കലഞ്ഞൂര്‍ സ്വദേശി അജാസ് റഹ്മാന് (50), കലഞ്ഞൂര്‍ സ്വദേശി രാജന് നായര്‍, അതിരുങ്കല്‍ സ്വദേശി രാധ (62), കൂടല്‍ സ്വദേശി സിദ്ധാര്‍ഥ് വിനോദ് (21), പത്തനംതിട്ട സ്വദേശീ ദേവൂട്ടി എന്നിവരും നാല് ഇതര സംസ്ഥാന തൊഴിലാളികളും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
Post Your Comments