ErnakulamKeralaNattuvarthaLatest NewsNews

ഭാര്യയെ ചുറ്റികകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു : ഭർത്താവ് പിടിയിൽ

വ​ട​ക്കേ​ക്ക​ര പ​റ​യ​കാ​ട് വേ​ട്ടും​ത​റ രാ​ജേ​ഷാ​ണ്​ (42) അ​റ​സ്​​റ്റി​ലാ​യ​ത്

പ​റ​വൂ​ർ: ഭാ​ര്യ​യു​ടെ ത​ല​യി​ൽ ചു​റ്റി​ക​ കൊ​ണ്ട് അ​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് പൊലീസ് പിടിയിൽ. വ​ട​ക്കേ​ക്ക​ര പ​റ​യ​കാ​ട് വേ​ട്ടും​ത​റ രാ​ജേ​ഷാ​ണ്​ (42) അ​റ​സ്​​റ്റി​ലാ​യ​ത്.

ന​വം​ബ​ർ 11നാ​ണ് കേസിനാസ്പദമായ സം​ഭ​വം. ഇ​വ​ർ ത​മ്മി​ൽ വി​വാ​ഹ​മോ​ച​ന​ത്തി​ന് കേ​സ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഒ​രു വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. രാ​ജേ​ഷ് ഇ​ല​ക്ട്രീ​ഷ​നാ​ണ്. ര​ണ്ടു​പേ​രു​ടെ​യും മു​റി​ക​ളി​ൽ നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ച്ചി​രു​ന്നു.

Read Also : കോട്ടയത്ത് ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികയായ നഴ്‌സിന് ദാരുണാന്ത്യം

സം​ഭ​വ​ദി​വ​സം ഭാര്യ​യു​ടെ മു​റി​യി​ലെ കാ​മ​റ​യു​ടെ ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ച​ത് സം​ബ​ന്ധി​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് രാ​ജേ​ഷ് ചു​റ്റി​ക​കൊ​ണ്ട് അ​ടി​ച്ച​ത്. പ​രി​ക്കേ​റ്റ യുവതിയെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച ശേ​ഷം ഇ​യാ​ൾ ഒ​ളി​വി​ൽ ​പോ​വുകയായിരുന്നു.

കേ​സിന്റെ കാ​ര്യ​ത്തി​നാ​യി എ​റ​ണാ​കു​ള​ത്ത് എ​ത്തി​യെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ തു​ട​ർ​ന്ന് വ​ട​ക്കേ​ക്ക​ര സി.​ഐ എം.​കെ. മു​ര​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്രതിയെ പി​ടി​കൂ​ടി​യ​ത്. കോടതിയിൽ ഹാജരാക്കിയ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button