കൊച്ചി: മോഡലുകളുടെ മരണത്തിൽ മുഖ്യ പ്രതി സൈജു എം തങ്കച്ചന്റെ ഫോണില്‍ നിന്ന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ലഹരി ഉപയോഗം, പ്രതൃതി വിരുദ്ധ പീഡനം, കാട്ടു പോത്തിനെ വേട്ടയാടല്‍ തുടങ്ങി നിരവധി നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് 41 കാരനായ സൈജുവിന്റെ ഫോണില്‍ നിന്നും അന്വേഷണ സംഘം കണ്ടെത്തിയത്. കസ്റ്റഡി റിപ്പോര്‍ട്ടിലാണ് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘം പങ്കുവയ്ക്കുന്നത്.
പ്രകൃതി വിരുദ്ധ പീഡനം ഉള്‍പ്പെടെ ലൈംഗിക ചൂഷണത്തിന്റെ അന്‍പതില്‍ അധികം വീഡിയോകളാണ് ഫോണില്‍ ഉണ്ടായിരുന്നത്. മാരക ലഹരി മരുന്നായ എംഡിഎംഎ ഒരു സ്ത്രീയുടെ ശരീരത്തില്‍ വിതറി ഒന്നിലധികം പേര് ഉപയോഗിക്കുന്ന ദൃശ്യങ്ങളും കണ്ടെത്തിയതില്‍ ഉള്‍പ്പെടുന്നു എന്നാണ് വിവരങ്ങള്‍. സൈജുവിന്റെ ചാറ്റുകളിലാണ് കാട്ടു പോത്തിനെ വേട്ടയാടിയത് ഉള്‍പ്പെടെയുള്ള വിവരങ്ങളുള്ളത്. കാട്ടുപോത്തിനെ വനത്തില്‍ വച്ച് വെടിവച്ച് കൊന്ന് കറിവെച്ചെന്നും മാരക മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നു എന്നും സൈറ ബാനു എന്ന പ്രൊഫൈലിനോടാണ് സൈജു വെളിപ്പെടുത്തുന്നത്.
Read Also: ഒന്നരവര്‍ഷം മുൻപ് കൊവിഡ് ബാധിച്ച് മരിച്ച രോഗികളുടെ മൃതദേഹങ്ങള്‍ ദ്രവിച്ച നിലയില്‍ കണ്ടെത്തി
2021 ജൂലൈ 26 നാണ് ഈ ചാറ്റ് നടന്നിട്ടുള്ളത്. ഇതോടെ വനം വകുപ്പും ഇയാള്‍ക്കെതിരെ കേസ് എടുക്കുന്ന നിലയുണ്ടാവും. കൊച്ചി, മൂന്നാര്‍, ഗോവ എന്നിവിടങ്ങളില്‍ നടത്തിയ പാര്‍ട്ടികളുടെ ദൃശ്യങ്ങളാണ് സൈജുവില്‍ നിന്ന് ലഭിച്ചിട്ടുള്ളത്. ഇയാള്‍ സംഘടിപ്പിച്ച പാര്‍ട്ടികളില്‍ പങ്കെടുത്തവരെയും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം. ചിലവന്നൂരിലെ ഫ്ലാറ്റില്‍ 2020 സെപ്റ്റംബര്‍ 7നു സൈജു നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്തവരെന്നു പറയുന്ന അമല്‍ പപ്പടവട, നസ്ലിന്, സലാഹുദീന്‍ മൊയ്തീന്, ഷിനു മിന്നു എന്നിവരെ പൊലീസ് ചോദ്യം ചെയ്യും. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇവരുടെ പേരുകള്‍ പരാമര്‍ശിക്കുന്നത്.
Post Your Comments