ThiruvananthapuramLatest NewsKeralaNattuvarthaNews

പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് ജീവനക്കാര്‍ നേരിട്ട് പരാതി നല്‍കരുത്: വിവാദ ഉത്തരവ് റദ്ദാക്കി മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് ജീവനക്കാര്‍ നേരിട്ട് പരാതി നല്‍കരുതെന്ന വിവാദ ഉത്തരവ് റദ്ദാക്കി. ഉത്തരവിറക്കിയ ചീഫ് എഞ്ചിനീയറോട് മന്ത്രി പി എ മുഹമ്മദ് റിയാസ് വിശദീകരണം തേടി. പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാര്‍ മന്ത്രിക്ക് നേരിട്ട് നിവേദനമോ പരാതിയോ നല്‍കിയാല്‍ കര്‍ശന അച്ചടക്ക നടപടിയെടുക്കുമെന്നാണ് വിവാദ ഉത്തരവിലുള്ളത്.

മന്ത്രിക്ക് ജീവനക്കാർ നേരിട്ട് പരാതി നല്‍കുന്നത് ചട്ട വിരുദ്ധമാണെന്ന് വ്യക്തമാക്കി പൊതുമരാമത്ത് ഭരണവിഭാഗം ചീഫ് എന്‍ജനീയര്‍ ആണ് സര്‍ക്കുലര്‍ ഇറക്കിയത്. അതേസമയം, മന്ത്രിക്ക് നേരിട്ട് നിവേദനവും പരാതിയും നല്‍കുന്നത് കര്‍ശനമായി നിയന്ത്രിക്കണമെന്ന മന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം കൂടി കണക്കിലെടുത്താണ് നടപടിയെന്നും സര്‍ക്കുലറില്‍ പറയുന്നു. എന്നാൽ 2017ലെ ഉത്തരവ് പുതുക്കിയത് മന്ത്രി അറിയാതെയെന്നാണ് നൽകുന്ന വിശദീകരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button