ErnakulamNattuvarthaLatest NewsKeralaNews

മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സംഭവം: ക്രൈം നന്ദകുമാര്‍ ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റില്‍

കൊച്ചി: മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തില്‍ ക്രൈം നന്ദകുമാര്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം അറസ്റ്റില്‍. ഐടി ആക്ട് പ്രകാരം കാക്കനാട് സൈബര്‍ പോലീസാണ് നന്ദകുമാറിനെഅറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മന്ത്രിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതി അഭിഭാഷകന്‍ ബിഎച്ച് മന്‍സൂര്‍ നല്‍കിയ പരാതിയെത്തുടർന്നാണ് നടപടി.

പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ നന്ദകുമാര്‍ സ്ത്രീത്വത്തെ അപമാനിച്ചതായി കണ്ടെത്തിയിരുന്നു. വീണാ ജോര്‍ജിനെതിരെ മുൻ എംഎൽഎ പിസി ജോര്‍ജ് നടത്തിയ അധിക്ഷേപ പരാമര്‍ങ്ങള്‍ ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകളിലൂടെ നന്ദകുമാര്‍ പ്രചരിപ്പിച്ചിരുന്നു. മന്‍സൂര്‍ നല്‍കിയ പരാതിയില്‍ പിസി ജോര്‍ജിനെതിരെയും പോലീസ് കേസെടുത്തിരുന്നു.

പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് ജീവനക്കാര്‍ നേരിട്ട് പരാതി നല്‍കരുത്: വിവാദ ഉത്തരവ് റദ്ദാക്കി മന്ത്രി മുഹമ്മദ് റിയാസ്

‘സംസ്ഥാനത്തിന് അപമാനമാണ് വീണാ ജോര്‍ജെന്ന ആരോഗ്യമന്ത്രി. സംശയം വേണ്ട. എന്തൊരു കഷ്ടകാലമാണെന്നാലോചിക്കണം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള നാടായി കേരളത്തെ മാറ്റിയെടുത്തതിന് വീണാ ജോര്‍ജിന് അവാര്‍ഡ് കിട്ടും. അവര് ടീവീല് എന്നും വരുന്നതെന്തിനാ? അവരുടെ സൗന്ദര്യം കാണിക്കാന്‍ വരികയാ. എന്നാ സൗന്ദര്യം, ആരുടെ സൗന്ദര്യം? എയ്ജ് ഇത്ര ആയില്ലേ. കിളവിയാണെന്ന് ചിന്തിക്കേണ്ടേ അവര്‍. ആരെ കാണിക്കാനാ, ആര്‍ക്കു വേണ്ടിയാ ഇതൊക്കെ, കാണിക്കേണ്ടവരെ കാണിക്കുന്നുണ്ടെന്നാ. അത് ജനങ്ങളെ കാണിക്കണ്ടല്ലോ. കോവിഡ് പിടിച്ചു ജനങ്ങള്‍ മരിക്കുമ്പോ ചിരിച്ചുകൊണ്ടിരിക്കുകയല്ലേ. എങ്ങനെ അവര്‍ക്ക് ചിരിക്കാന്‍ പറ്റുന്നു. എനിക്ക് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല.’ പിസി ജോര്‍ജ് ക്രൈം ഓൺലൈനിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button