![](/wp-content/uploads/2021/11/bjp-tmc-new.jpg.image_.845.440.jpg)
ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും തൃണമൂൽ കോൺഗ്രസ് എം.പി സുദീപ് ബന്ധോപാധ്യായയും തമ്മിലുള്ള ഒരു സൗഹൃദ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പിന്നിലൂടെ എത്തിയ രാജ്നാഥ് സിങ് സുദീപ് എംപിയുടെ തോളിൽ തട്ടി ‘ഞെട്ടിക്കുന്ന’ കാഴ്ചയാണ്. ഇത് ഞങ്ങൾ സ്കൂളിലും കോളജിലും ചെയ്തിട്ടുള്ളതാണ് പാർലമെന്റിലും ഇതുണ്ടല്ലേ എന്ന രസകരമായ കമന്റുകളും കാണാം. ഇന്ധനവില വർധനവിനെതിരെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തൃണമൂൽ എംപി.
ഈ സമയം പിന്നിലൂടെ രാജ്നാഥ് സിങ് എത്തി. പിന്നിലൂടെ എത്തിയ കേന്ദ്രമന്ത്രി തൃണമൂൽ എംപിയുടെ തോളിൽ തട്ടി ഒരു വശത്തേക്ക് മാറി നിന്നു..ഈ സമയം ആരാണ് തൊട്ടത് എന്ന് അറിയാൻ എംപി മറുവശത്തേക്ക് തിരിഞ്ഞു. ഈ സമയം ഇപ്പുറത്ത് നിന്ന് തൊട്ടു വിളിക്കുകയാണ് കേന്ദ്രമന്ത്രി. രാഷ്ട്രീയം മാറ്റി വച്ച് ഇരുവരും ചിരിയോടെ സൗഹൃദം പങ്കിടുന്നതും വിഡിയോയിൽ കാണാം.
Post Your Comments