നെടുമങ്ങാട്: ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവേ ടിപ്പര്‍ ലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ആര്യനാട് കുരിയാത്തിയിലാണ് അപകടമുണ്ടായത്. പനയ്ക്കോട് കുരിയാത്തി രാഖി ഭവനില്‍ ജലജ കുമാരി (53) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ് അപകടം. ഭര്‍ത്താവ് രാജേന്ദ്രനൊപ്പം സ്കൂട്ടറില്‍ തൊഴിലുറപ്പു ജോലി സ്ഥലത്തേക്കുള്ള യാത്രയിലായിരുന്നു ജലജ. ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ പുതുക്കുളങ്ങരയിലെ ഹോളോ ബ്രിക്സ് കമ്പനിയിലേക്ക് ലോഡുമായി വന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു.
Read Also : മെഡിക്കല്‍ കോളജിന്റെ മുന്നില്‍ നിന്ന് ഓട്ടോ മോഷ്ടിച്ച കേസ് : മൂന്നുപേര്‍ അറസ്റ്റിൽ
ഇടിയുടെ ആഘാത്തിൽ സ്കൂട്ടറില്‍ നിന്ന് തെറിച്ചുവീണ ജലജയുടെ തലയിലൂടെ ടിപ്പറിന്റെ ടയര്‍ കയറിയിറങ്ങുകയായിരുന്നു. ഇവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍: ശ്രുതി, രാഖി.
Post Your Comments