
കുന്ദമംഗലം: പന്തീർപാടം പണ്ടാരപറമ്പ് കഴിഞ്ഞ ദിവസം കാണാതായ സ്ത്രീയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പുഴയുടെ തീരത്തുള്ള കുന്നിൽ താമസക്കാരിയായ മുറിയനാൽ കരുവാരപ്പറ്റ റുഖിയ്യയുടെ (53) മൃതദേഹമാണ് കാരന്തൂർ ഭാഗത്തുള്ള തൈക്കണ്ടി കടവിൽ നിന്ന് ചൊവ്വാഴ്ച രാവിലെ ഐ.ആർ.ഡബ്ല്യു വളണ്ടിയർമാർ കണ്ടെടുത്തത്.
കഴിഞ്ഞ 19ന് രാവിലെ മുതലാണ് ഇവരെ കാണാതായത്. കുന്ദമംഗലം പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുഴയിലും പരിസരങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല.
Read Also : ഹൃദയാഘാതത്തെയും ക്യാന്‍സറിനെയും അകറ്റാൻ കാബേജ് കഴിക്കൂ
പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എത്തിയ പൊലീസ് നായ മണംപിടിച്ച് പുഴയുടെ തീരത്ത് എത്തിയതോടെ പുഴയിൽ ചാടിയതാണോയെന്ന സംശയം ബലപ്പെട്ടിരുന്നു. തുടർന്നാണ് ചൊവ്വാഴ്ച മൃതദേഹം ലഭിച്ചത്.
Post Your Comments