Latest NewsNewsIndia

ഒമിക്രോണ്‍ വൈറസ്, പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍ : സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക മാര്‍ഗരേഖ

ഡല്‍ഹി: രാജ്യത്ത് ഇതുവരെ ഒമിക്രോണ്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.
ഒമിക്രോണ്‍ പ്രതിരോധത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ രാജ്യസഭയില്‍ പറഞ്ഞു. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു.

Read Also : ഒമൈക്രോണ്‍ : ലോ​ക്ക്ഡൗ​ൺ വേണ്ടി വരില്ലെന്ന് ജോ ബൈഡൻ

ലോകവ്യാപകമായി കോവിഡ് വകഭേദം ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിലാണ് രോഗത്തെ നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ വ്യക്തമാക്കിയത്. ഇന്ത്യയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടല്ല. സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗരേഖ നല്‍കിയിട്ടുണ്ട്. മുന്‍കരുതലും ജാഗ്രതയും തുടരണമെന്നും മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു.

ഒമിക്രോണ്‍ സാന്നിധ്യം ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനകളില്‍ തിരിച്ചറിയാമെന്ന് കേന്ദ്രം വ്യക്തമാക്കി. പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാനും വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കാനും ഓക്‌സിജനടക്കം ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ പരമാവധി സംഭരിക്കാനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button