പുതിയ കൊവിഡ് വകഭേദമായ ഒമൈക്രോണിൽ ലോക്ക്ഡൗണിലേക്ക് നീങ്ങേണ്ട സാഹചര്യമില്ലെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ. ജനങ്ങൾ വാക്സിൻ എടുക്കുകയും മാസ്ക് ഉപയോഗിക്കുകയും ചെയ്താൽ ഇപ്പോൾ ലോക്ക്ഡൗണിൻറെ ആവശ്യമില്ലെന്നാണ് ബൈഡൻ വ്യക്തമാക്കിയത്. വൈറസിന്റെ തീവ്രതയെക്കുറിച്ച് അറിയാൻ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥർ വാക്സിൻ നിർമാതാക്കളുമായി കൂടിയാലോചനകൾ നടത്തുന്നുണ്ടെന്നും ബൈഡൻ അറിയിച്ചു.
Also Read : ദുരുദ്ദേശ്യത്തോടെ പിന്തുടര്ന്നു: മോഡലുകളുടെ അപകടമരണത്തിന് കാരണം സൈജുവിന്റെ കാര് ചേസിംഗ്
ഒമൈക്രോൺ വകഭേദം വടക്കേ അമേരിക്കയിലും സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു അമേരിക്കൻ പ്രസിഡൻറിൻറെ പ്രതികരണം. യുഎസിൻറെ അയൽ രാജ്യമായ കാനഡയിൽ രണ്ടുപേർക്കാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്. നൈജീരിയയിൽ നിന്നെത്തിയവരിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.
Post Your Comments