Latest NewsCarsNewsAutomobile

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

ദില്ലി: ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു. അതുകൊണ്ടുതന്നെ പരിമിതമായ എണ്ണം യൂണിറ്റുകൾക്കുള്ള ഇവികളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനായുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

വൈദ്യുത വാഹനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനും പുതിയ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നതിനും ഡിമാൻഡ് സൃഷ്ടിക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നതായും കമ്പനിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. നിർമ്മാണ പ്രക്രിയയുടെ പ്രാദേശികവൽക്കരണത്തിലൂടെ ഡിമാൻഡ് സൃഷ്ടിക്കാൻ കഴിയുമെന്ന് ബിഎംഡബ്ല്യു കരുതുന്നു.

കഴിഞ്ഞ 15 വർഷമായി കമ്പനി രാജ്യത്ത് വിൽക്കുന്ന നിരവധി വാഹനങ്ങൾ പ്രാദേശികമായി നിർമ്മിക്കുന്നു. ആദ്യം ഒരു മോഡലിന് ഡിമാൻഡ് സൃഷ്ടിക്കുകയും പിന്നീട് അത് പ്രാദേശികവൽക്കരിക്കുകയും ചെയ്യാനാണ് കമ്പനിയുടെ ശ്രമം.

Read Also:- നഖത്തിൽ വെള്ളപ്പാടുകൾ ഉണ്ടോ? എങ്കിൽ സൂക്ഷിക്കുക..!!

‘ഈ പുതിയ സാങ്കേതികവിദ്യകൾ ഭാവിയിൽ പ്രാദേശികവൽക്കരിക്കാനുള്ള സാധ്യതയുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, എന്നാൽ പ്രാദേശിക ഉൽപ്പാദനം ലാഭകരമാകുന്നതിന്) ഒരു വലിയ ഡിമാൻഡ് സൃഷ്ടിക്കേണ്ടതുണ്ട്..,’ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റും സിഇഒയുമായ വിക്രം പവ പിടിഐയോട് വ്യക്തമാക്കിയതായും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button