പലരുടെയും നഖങ്ങളിൽ ചെറിയ ചെറിയ വെള്ളപ്പാടുകളും വരകളും നാം കണ്ടിട്ടുണ്ട്. ചെറുപ്പകാലത്ത് ആ വെള്ള പാടുകൾ കണ്ടാൽ പുതിയ ഉടുപ്പുകളും മറ്റും കിട്ടുമെന്ന് പലരും പറഞ്ഞു പറ്റിച്ചിട്ടുണ്ട്. പലനാടുകളിലും പലതരത്തിലുള്ള വിശ്വാസങ്ങളായിരുന്നു. എന്നാൽ അതൊരു ആരോഗ്യപ്രശ്നമാണ്. നഖത്തിൽ കാണുന്ന നിറവ്യത്യാസമുള്ള കുത്തുകളും കുഴികളും ശരീരത്തിലെ രോഗവസ്ഥയുടെ ലക്ഷങ്ങളാണ്.
➤ ശരീരത്തിന് ആവശ്യമുള്ള വിറ്റാമിനുകൾ ലഭിക്കാതെ വരുമ്പോഴാണ് നഖത്തിൽ വെള്ളപ്പാടുകൾ പ്രത്യക്ഷപ്പെടുന്നത്.
➤ നഖങ്ങൾ വരണ്ട് പൊട്ടിപോകുന്നതിനു പ്രധാന കാരണം ഭക്ഷണക്രമത്തിലെ അസന്തുലിതാവസ്ഥയാണ്.
➤ അനീമിയ ഉള്ളവരുടെ നഖങ്ങളുടെ അഗ്രഭാഗങ്ങൾ മുകളിലേക്ക് സ്പൂണുപോലെ പൊങ്ങിയതായി കാണാം.
Read Also:- ഐപിഎൽ 2022: താരങ്ങളെ നിലനിർത്താതെ പഞ്ചാബ് കിങ്സ്, പുതിയ തട്ടകം തേടി രാഹുൽ
➤ കുഴിനഖം വരുന്നതും പലരിലും പതിവാണ്. നഖങ്ങൾ അലക്ഷ്യമായി വെട്ടുന്നതിലൂടെയും വൃത്തിഹീനമായ ചുറ്റുപാടിൽ നിന്നുമാണ് കുഴിനഖം രൂപപ്പെടുന്നത്.
Post Your Comments