Latest NewsIndiaNews

അശ്ലീല പരാമർശം നടത്തിയ കർഷക നേതാവിനെതിരെ പ്രതികരിച്ച അവതാരകയെ അധിക്ഷേപിച്ച് കോൺഗ്രസ്

ന്യൂഡൽഹി: ലിംഗവിവേചനപരമായ പരാമർശം നടത്തിയ സമര നേതാവിനെ എതിർത്ത അവതാരകയെ ട്രോളി കോൺഗ്രസ്. എബിപി ന്യൂസ് അവതാരകയായ റൂബിക ലിയാഖത്താണ് കോൺഗ്രസ്, കർഷക സമരക്കാരുടെ സംയുക്ത സൈബർ ആക്രമണത്തിന് ഇരയായത്. കർഷകസമരക്കാരുടെ നേതാവായ ധർമ്മേന്ദ്ര മാലിക് ആണ് റൂബിക ലിയാഖത്തിന്റെ ചർച്ചയ്ക്കിടെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. ഇത് ചോദ്യം ചെയ്ത അവതാരകയെയാണ് കോൺഗ്രസ് അധിക്ഷേപിച്ചത്.

Also Read:തിയേറ്ററുകള്‍ക്ക് കൂടുതല്‍ ഇളവ് ഇല്ല: മുഴുവന്‍ സീറ്റിലും ആളെ കയറ്റുന്നത് പരിഗണനയിലില്ലെന്ന് മന്ത്രി

തിങ്കളാഴ്ച നടന്ന ചാനൽ ചർച്ചയിൽ കർഷകസമരക്കാരുടെ നേതാവായ ധർമ്മേന്ദ്ര മാലിക്, കാർഷിക നിയമങ്ങൾ പിൻവലിച്ച ബിജെപി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. സംസാരത്തിനിടയിൽ, നിയമം പിൻവലിക്കാനുള്ള ബിജെപിക്കാരുടെ വാദങ്ങളെ അദ്ദേഹം ‘വിധവാ വിലാപം’ എന്നു വിശേഷിപ്പിച്ചു. ഇപ്രകാരമൊരു ലിംഗവിവേചനപരമായ പദം ഉപയോഗിച്ചതോടെ അവതാരകയായ റൂബിക ലിയാഖത്ത് പ്രകോപിതയാവുകയായിരുന്നു. ‘ഇത് നിങ്ങളുടെ ഖാപ് പഞ്ചായത്താണെന്ന് വിചാരിക്കരുത്. സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ ഇവിടെ പറ്റില്ല. ഇതെന്റെ ഷോയാണ്. ഇവിടെ, എന്റെ താൽപര്യപ്രകാരമാണ് കാര്യങ്ങൾ നീങ്ങുന്നത്’ എന്ന് റൂബിക മാലിക്കിന് മുന്നറിയിപ്പു നൽകി. ഇതോടെ കുപിതനായ മാലിക്, മൈക് വലിച്ചെറിയുകയും ക്യാമറയ്ക്കു മുന്നിൽ നിന്ന് ഇറങ്ങിപ്പോവുകയുമായിരുന്നു.

Also Read:തനിച്ച് താമസിക്കുന്ന വ​യോ​ധി​ക​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പി​ച്ച്‌ സ്വർണവും പ​ണ​വും ക​വ​ര്‍​ന്നു : പ്ര​തി അറസ്റ്റിൽ

ഇതേതുടർന്ന് അദ്ദേഹം, തന്റെ പ്രവർത്തിയെ ന്യായീകരിച്ചുകൊണ്ട് ട്വിറ്ററിൽ രംഗത്ത് വരികയുണ്ടായി. ജനാധിപത്യത്തിന്റെ നാലാമത്തെ തൂണായ പത്രപ്രവർത്തനത്തെ മാനിച്ചിരുന്നെങ്കിൽ, ഗതികെട്ട് ലിംഗവിവേചനപരമെന്ന മുട്ടുന്യായത്തിൽ റൂബികയ്ക്ക് അഭയം തേടേണ്ടി വരില്ലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഖാപ് പഞ്ചായത്ത്, സ്ത്രീ സുരക്ഷയിലും സംരക്ഷണത്തിലും അധിഷ്ഠിതമാണെന്നും അദ്ദേഹം പറഞ്ഞു.

ധർമ്മേന്ദ്ര മാലിക്കിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ആൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ് ഹരിയാന യൂണിറ്റ് പ്രസിഡണ്ടായ വിജയ് ധില്ലനും ട്വിറ്ററിൽ രംഗത്തെത്തി. ‘നിന്നെപ്പോലെ ഒരുപാട് പേരെ ഞാൻ കണ്ടിട്ടുണ്ട്’ എന്ന റൂബിയെ ഉദ്ദേശിച്ചുകൊണ്ടുള്ള മാലിക്കിന്റെ വരികൾ അദ്ദേഹവും തന്റെ ട്വീറ്റിലൂടെ ആവർത്തിച്ചു.

shortlink

Post Your Comments


Back to top button