ThiruvananthapuramMollywoodLatest NewsKeralaCinemaNewsEntertainment

തിയേറ്ററുകള്‍ക്ക് കൂടുതല്‍ ഇളവ് ഇല്ല: മുഴുവന്‍ സീറ്റിലും ആളെ കയറ്റുന്നത് പരിഗണനയിലില്ലെന്ന് മന്ത്രി

കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് നാടകങ്ങള്‍ നടത്താമെന്ന് മന്ത്രി പറഞ്ഞു

തിരുവനന്തപുരം: തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ കയറ്റുന്നത് പരിഗണനയിലില്ലെന്ന് സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

Read Also : ഉച്ചയ്ക്ക് കിടന്നുറങ്ങിയതിന് മര്‍ദ്ദിച്ചു, പെണ്‍കുഞ്ഞ് ജനിച്ചതോടെ ഭര്‍ത്താവും ഉപേക്ഷിച്ചു: പരാതിയുമായി യുവതി

തിയേറ്ററുകളില്‍ എല്ലാ സീറ്റുകളിലും കാണികളെ അനുവദിക്കണമെന്ന തിയേറ്റര്‍ ഉടമകളുടെയും സിനിമാ മേഖലയിലുള്ളവരുടെയും ആവശ്യം നിലവില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് നാടകങ്ങള്‍ നടത്താമെന്ന് മന്ത്രി പറഞ്ഞു.

നിലവില്‍ 50 ശതമാനം കാണികളെയാണ് ഒരുസമയം തിയേറ്ററുകളില്‍ കയറ്റുന്നത്. എയര്‍ കണ്ടീഷന്‍ പ്രവര്‍ത്തിപ്പിക്കുന്ന തിയേറ്ററുകളില്‍ കൂടുതല്‍ ആളുകളെ അനുവദിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ തിയേറ്ററുകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടയെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍. ഒമിക്രോണ്‍ ഭീഷണി അതീവ ജാഗ്രതയോടെ കാണുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button