Latest NewsNewsIndia

പ്രവാചക നിന്ദ: എന്തുകൊണ്ട് ഹിന്ദു ദൈവങ്ങൾക്ക് എതിരെയുള്ള പരാമർശങ്ങളിൽ ഈ വികാരം ബാധകമല്ല? – റുബിക ലിയാഖ

'അറബ് രാജ്യങ്ങളിൽ ഇന്ത്യൻ ഉൽപന്നങ്ങൾ നിരോധിച്ചത് ഇന്ത്യയിലുള്ള ചിലർ തങ്ങളുടെ വിജയമായി കണക്കാക്കുന്നത് ആശ്ചര്യപ്പെടുത്തുന്നു'

ന്യൂഡൽഹി: ബി.ജെ.പി വക്താവ് നൂപുർ ശർമ്മയുടെ പ്രവാചക നിന്ദ പരാമർശത്തിൽ വ്യത്യസ്ത പ്രതികരണവുമായി എ.ബി.പി ന്യൂസ് നെറ്റ്‌വർക്കിന്റെ ജനപ്രിയ ജേണലിസ്റ്റ് റുബിക ലിയാഖ. പ്രവാചകനെതിരേയുള്ള നൂപുറിന്റെ പരാമർശങ്ങൾ സ്വീകാര്യമല്ലെങ്കിലും എന്തുകൊണ്ട് ഹിന്ദു ദൈവങ്ങൾക്ക് എതിരെയുള്ള പരാമർശങ്ങളിൽ അതേ വികാരം ബാധകമല്ലെന്ന ചോദ്യമാണ് റുബിക ഉയർത്തുന്നത്. ബഹുമാനം നൽകിയാൽ മാത്രമേ നമുക്കും അത് ലഭിക്കൂ എന്നും അവർ കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകയുടെ ട്വീറ്റ് ഇതിനോടകം ചർച്ചയായി കഴിഞ്ഞു.

അറബ് രാജ്യങ്ങളിൽ ഇന്ത്യൻ ഉൽപന്നങ്ങൾ നിരോധിച്ചത് നമ്മുടെ സ്വന്തം രാജ്യത്തു നിന്നുള്ള ചിലർ തങ്ങളുടെ വിജയമായി കണക്കാക്കുന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്നും അവരുടെ ട്വീറ്റിൽ പറയുന്നു. അറബ് വിപണികളിൽ ഇന്ത്യയും അതിന്റെ ഉൽപ്പന്നങ്ങളും തിരിച്ചടികൾ നേരിടുന്നതിനിടെയാണ് റുബികയുടെ ട്വീറ്റ് എന്നതും ശ്രദ്ധേയം. ഹിന്ദു ദൈവങ്ങൾക്ക് നേരെ അപകീർത്തികരമായ പരാമർശങ്ങൾ നടക്കുമ്പോഴും, അവരെ അധിക്ഷേപിക്കുമ്പോഴും എന്തുകൊണ്ടാണ് ഇപ്പോഴുയരുന്ന അതേ വികാരം ബാധകമല്ലാത്തത് എന്നായിരുന്നു റുബികയുടെ ചോദ്യം.

Also Read:കുഞ്ഞുങ്ങളുണ്ടാകില്ലെന്ന് ഭയന്ന് നവദമ്പതികള്‍ ആത്മഹത്യ ചെയ്തു

നൂപുർ ശർമ്മ ഒരു വാർത്താ ചാനലിൽ നടത്തിയ ചൂടേറിയ തർക്കം വിവാദമായതോടെ, ഇത് അറബ് രാജ്യങ്ങളെ അസ്വസ്ഥരാക്കി. ഇന്ത്യ മാപ്പ് പറയണമെന്നാണ് അവരുടെ ഇപ്പോഴത്തെ ആവശ്യം. ഹിന്ദു ദൈവങ്ങളെ ചൊല്ലിയുള്ള ഇത്തരം പ്രസ്താവനകൾ സർവ്വസാധാരണമാണെന്നും, എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങളിൽ അവർക്കെതിരെ നടപടി സ്വീകരിക്കാത്തതെന്നും ഒരു വശത്ത് ബി.ജെ.പി അനുഭാവികൾ ചോദ്യമുയർത്തുന്നു. അതേസമയം, ബി.ജെ.പിയുടെ തന്നെ മറ്റൊരു പക്ഷം ബാഹ്യശക്തികളിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്ന് വിവാദ പ്രസ്താവന നടത്തിയ നേതാക്കളെ സസ്‌പെൻഡ് ചെയ്ത പാർട്ടി നടപടിക്കെതിരെ രംഗത്തെത്തി.

ഈ വിഷയത്തിൽ, ഒറ്റ ദിവസം കൊണ്ട് ഗൾഫ് മേഖലയിലെ ഇന്ത്യൻ ദൂതന്മാരെ അവരുടെ ആതിഥേയ രാജ്യങ്ങൾ വിളിച്ചുവരുത്തി. പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ വിവാദ പരാമർശത്തിൽ ഖത്തർ ഇന്ത്യൻ സർക്കാരിനോട് പരസ്യമായി മാപ്പ് പറയാൻ ആവശ്യപ്പട്ടു. വിഷയത്തിൽ അന്താരാഷ്‌ട്ര മാധ്യമങ്ങളുടെ പരസ്യ വിമർശനത്തിന് തുടക്കമിട്ടത് ഖത്തർ ആയിരുന്നു. ഗൾഫ് മേഖലയിലെ ജനങ്ങളും ഈ പരാമർശത്തിൽ രോഷം പ്രകടിപ്പിക്കുന്നുണ്ട്. #BoycottIndianProducts എന്നത് ഗൾഫ് മേഖലകളിലെ ട്വിറ്ററിലെ മുൻനിര ട്രെൻഡുകളിലൊന്നാണ്.

കുവൈറ്റിലെ സൂപ്പർമാർക്കറ്റുകളുടെ ഷെൽഫുകളിൽ നിന്ന് ഇന്ത്യൻ ഉൽപന്നങ്ങൾ വലിച്ചെറിയുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അറബ് രാഷ്ട്രങ്ങളുമായുള്ള ഇന്ത്യ അടുത്ത കാലത്ത് ഉണ്ടാക്കി എടുത്ത ബന്ധങ്ങൾ അമ്പേ തകർന്നടിയുമോയെന്ന സംശയവും ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button