ErnakulamNattuvarthaLatest NewsKeralaNews

തനിച്ച് താമസിക്കുന്ന വ​യോ​ധി​ക​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പി​ച്ച്‌ സ്വർണവും പ​ണ​വും ക​വ​ര്‍​ന്നു : പ്ര​തി അറസ്റ്റിൽ

മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം ആണ് പൊലീസ് പ്രതിയെ പിടികൂടിയത്

കൊ​ച്ചി: തനിച്ച് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച്‌ സ്വ​ര്‍​ണ​മാ​ല​യും പ​ണ​വും ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ പ്ര​തി പിടിയിൽ. പൊ​ന്നാ​രി​മം​ഗ​ലം ചു​ങ്ക​ത്ത് വീ​ട്ടി​ല്‍ സുേ​ര​ഷ് എ​ന്ന ക​ള്ള​ന്‍ സു​രേ​ഷാ​ണ്(40) മു​ള​വു​കാ​ട് പൊ​ലീ​സിന്റെ പി​ടി​യി​ലാ​യ​ത്. മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം ആണ് പൊലീസ് പ്രതിയെ പിടികൂടിയത്.

മു​ള​വു​കാ​ട് പൊ​ന്നാ​രി​മം​ഗ​ലം സ്വ​ദേ​ശി​യാ​യ സി​ല്‍​വി​യെ​യാ​ണ്​ (63) ആ​ക്ര​മി​ച്ച്‌ മോ​ഷ​ണം ന​ട​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച അർധരാത്രി 12.30ഓ​ടെ ഇ​വ​രു​ടെ വീ​ടിന്റെ ടെ​റ​സി​ലേ​ക്കു​ള്ള വാ​തി​ല്‍ ത​ക​ര്‍​ത്താണ് പ്രതി അകത്ത് കടന്നത്. തുടർന്ന് പ്രതി സി​ല്‍​വി​യെ വാ​ക്ക​ത്തി കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു.

Read Also : യു​വാ​വ് കു​ഴ​ഞ്ഞു ​വീ​ണ് മ​രി​ച്ചു : മരണം ക്രി​ക്ക​റ്റ് ക​ളി​ക്കുന്നതിനിടെ

സി​ല്‍​വിയുടെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന സ്വ​ര്‍​ണ​മാ​ല വ​ലി​ച്ചു​പൊ​ട്ടി​ച്ചെടുത്തു. തുടർന്ന് അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 4000 രൂ​പ​യും എ​ടു​ത്ത​ശേ​ഷ​മാ​ണ് പ്ര​തി ര​ക്ഷ​പ്പെ​ട്ട​ത്. സംഭവമറിഞ്ഞെത്തിയ പൊ​ലീ​സാ​ണ് ചോ​ര​യി​ല്‍ കു​ളി​ച്ചു കി​ട​ന്ന സി​ല്‍​വി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​യെ മു​ള​വു​കാ​ട് ത​ണ്ടാ​ശ്ശേ​രി അ​മ്പ​ല​ത്തി​ന്​ സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ വീ​ട്ടി​ല്‍​ നി​ന്നാണ് പൊലീസ് പി​ടി​കൂ​ടിയത്. മു​ള​വു​കാ​ട് എ​സ്.​ഐ​മാ​രാ​യ ജ​യ​പ്ര​കാ​ശ്, ശ്രീ​ജി​ത്ത്, എ.​എ​സ്.​ഐ സ​രീ​ഷ്, പൊ​ലീ​സു​കാ​രാ​യ സു​രേ​ഷ്, രാ​ജേ​ഷ്, അ​രു​ണ്‍​ജോ​ഷി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button