തൃശൂർ: ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഇരങ്ങാലക്കുട സ്വദേശികളായ നിശാന്ത് (43), ബിജു (42) എന്നിവരാണ് മരിച്ചത്.
മദ്യമെന്ന് കരുതി മറ്റൊരു ദ്രാവകം കുടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Also : ഒമിക്രോണിൽ ഒറ്റപ്പെടുത്തില്ല: ആഫ്രിക്കൻ രാജ്യങ്ങൾക്ക് വാക്സിനുകളും ജീവൻരക്ഷാ മരുന്നുകളും നൽകാൻ ഇന്ത്യ
വ്യാജമദ്യം കഴിച്ച് അവശനിലയിലായ യുവാക്കളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവരുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments