KeralaNattuvarthaLatest NewsNewsIndia

അട്ടപ്പാടിയിൽ 80 ശതമാനം പേരും അനീമിയ ബാധിതർ, 200 ലധികം പേർക്ക് അരിവാൾ രോഗം: ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്

പാലക്കാട്‌: അട്ടപ്പാടിയിൽ 80 ശതമാനം പേരും അനീമിയ ബാധിതരെന്ന് സർക്കാരിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. 200 ലധികം പേർക്ക് അരിവാൾ രോഗം ബാധിച്ചിട്ടുണ്ടെന്നും, ​രണ്ടാ​യി​​ര​ത്തോ​ളം പേ​ര്‍ ഏ​ത്​ സ​മ​യ​വും ​രോ​ഗം ബാ​ധി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണെന്നും സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിൽ പറയുന്നു.

Also Read:പാർലമെന്‍റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം: കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ അവതരിപ്പിക്കും

തുടരെ പ്രദേശത്ത് കുട്ടികൾ മരിച്ചുകൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ പ്രത്യേക പഠനം തയ്യാറാക്കിയത്. പഠനത്തിൽ അ​നീ​മി​യ ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​താ​ണ്​ ശി​ശു​മ​ര​ണ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​ന്‍ കാ​ര​ണം.

അതേസമയം, അ​നീ​മി​യ രോ​ഗ​ത്തി​നെ​തി​രെ വ്യാ​പ​ക ബോ​ധ​വ​ത്ക​ര​ണം ഉ​ള്‍​പ്പെ​ടെ ബ​ഹു​ത​ല പ്ര​വ​ര്‍​ത്ത​നം അ​നി​വാ​ര്യ​മാ​ണെന്ന് റിപ്പോർട്ട്‌ സൂചിപ്പിക്കുന്നു. ഈ ​രോ​ഗ​ത്തി​ന് ലോ​ക​ത്തെ​വി​ടെ​യും മ​രു​ന്ന് ക​ണ്ടു​പി​ടി​ക്കാ​ത്ത​തി​നാ​ല്‍ ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ മാ​ത്ര​മെ പ്ര​തി​രോ​ധി​ക്കാ​ന്‍ ക​ഴി​യൂ​വെ​ന്ന്​ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button