KeralaNattuvarthaLatest NewsIndiaNews

നാളെക്കൂടി ഒരു സഖാവിന്റെ പീഡന വാർത്ത വന്നാൽ ഹാട്രിക് ആയി: സോഷ്യൽ മീഡിയ

തിരുവനന്തപുരം: തുടർച്ചയായി പീഡന കേസുകളിൽ പ്രതികളാക്കുന്ന ഡിവൈഎഫ്ഐ, എസ് എഫ്ഐ പ്രവർത്തകരെ രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ രംഗത്ത്. നാളെ കൂടെ ഒരു സഖാവിന്റെ പീഡന വാർത്ത വന്നാൽ ഹാട്രിക് ആയി എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഓരോ ദിവസവും റിപ്പോർട്ട്‌ ചെയ്യുന്ന റേപ്പ് കേസുകളിൽ കമ്മ്യൂണിസ്റ്റുകാരുടെ എണ്ണം വർധിച്ചു വരുന്നതാണ് ഇത്തരം ഒരു പ്രതികരണത്തിലേക്ക് സോഷ്യൽ മീഡിയയെ നയിച്ചിരിക്കുന്നത്.

Also Read:നേവല്‍ ഷിപ്പ് റിപ്പയര്‍യാഡിലും എയര്‍ക്രാഫ്റ്റ്‌യാഡിലും അപ്രന്റിസ് ഒഴിവ്

‘കാൾ മാർക്സ് സഖാവിന്റെ ആ ഐഡിയ പക്ഷെ കൊള്ളാരുന്നു കേട്ടോ,
നമ്മൾ യാത്ര ചെയ്ത് എവിടെയെങ്കിലും എത്തി അവിടെ ഇഷ്ടം ഉള്ള സ്ത്രീയുടെ കൂടെ രാത്രി പങ്കിടാൻ പറ്റുന്ന സ്വപ്ന ലോകത്തെ പറ്റി ഒക്കെ നല്ല രീതിൽ പുള്ളി സ്വപ്നം കണ്ടായിരുന്നു ‘, എന്ന് സോഷ്യൽ മീഡിയ പറയുന്നു.

അതേസമയം, ഇന്നലെ റിപ്പോർട്ട്‌ ചെയ്ത റേപ്പ് കേസിലും ഇന്ന് റിപ്പോർട്ട് ചെയ്ത മറ്റൊരു റേപ്പ് കേസിലും സഖാക്കൾ തന്നെയാണ് പ്രതികളെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്. ഇതോടെയാണ് സോഷ്യൽ മീഡിയയുടെ വിമർശനം ശക്തമായത്. വിവാദമായ വണ്ടിപ്പെരിയാർ കേസിലെ പ്രതിയും ഒരു കമ്മ്യൂണിസ്റ്റ് കാരനായിരുന്നു എന്നതും സോഷ്യൽ മീഡിയയുടെ വിമർശനങ്ങൾക്ക് ശക്തി കൂട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button