ഗോവയിലുള്ള കര്‍വാറിലെ നേവല്‍ ഷിപ്പ് റിപ്പയര്‍യാഡിലും ധബോളിമിലെ നേവല്‍ എയര്‍ക്രാഫ്റ്റ് യാഡിലുമായി അപ്രന്റിസ് ഒഴിവ്. 173 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. ഡിസംബര്‍ 20 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. www.apprenticeshipindia.gov.in വഴി അപേക്ഷിക്കാം. അപേക്ഷയുടെ പകര്‍പ്പും അനുബന്ധരേഖകളും തപാലില്‍ അയക്കണം.
Read Also : വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം റോഡില്‍ കത്തിക്കരിഞ്ഞ നിലയില്‍
ഷിപ്പ് റിപ്പയര്‍ യാഡ് കര്‍വാര്‍
ഒഴിവുകള്‍: കാര്‍പെന്റര്‍, ഇലക്ട്രീഷ്യന്‍, ഇലക്‌ട്രോണിക് മെക്കാനിക്ക്, ഫിറ്റര്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, മെഷീനിസ്റ്റ്, മേസണ്‍, മെക്കാനിക്ക് ഡീസല്‍, മെക്കാനിക്ക് മെഷീന്‍ ടൂള്‍ മെയിന്റനന്‍സ്, മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, മെക്കാനിക്ക് റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷന്‍, പെയിന്റര്‍, പ്ലംബര്‍, ടെയ്‌ലര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, വെല്‍ഡര്‍.
നേവല്‍ എയര്‍ക്രാഫ്റ്റ് യാഡ്
ഒഴിവുകള്‍: ഇലക്ട്രീഷ്യന്‍ എയര്‍ക്രാഫ്റ്റ്, ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക്, ഫിറ്റര്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, മെഷീനിസ്റ്റ്, പൈപ്പ് ഫിറ്റര്‍, പെയിന്റര്‍, വെല്‍ഡര്‍.
50 ശതമാനം മാര്‍ക്കോടെ മെട്രിക്കുലേഷനും ബന്ധപ്പെട്ട വിഷയത്തില്‍ 65 ശതമാനം മാര്‍ക്കോടെ ഐ.ടി.ഐ. എന്‍.സി.വി.ടി./എസ്.സി.വി.ടി. സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. ഒരുവര്‍ഷത്തെ കോഴ്‌സ് കഴിഞ്ഞവര്‍ക്ക് 7700 രൂപ, രണ്ടുവര്‍ഷത്തെ കോഴ്‌സ് കഴിഞ്ഞവര്‍ക്ക് 8050 രൂപ എന്നിങ്ങനെയാണ് സ്‌റ്റൈപെന്റ്.
Post Your Comments