കോട്ടയം: കാര്‍ഷികോത്പന്നങ്ങള്‍ വിപണിയിലിറക്കി ലാഭം നേരിട്ട് കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്ന് മന്ത്രി പി പ്രസാദ്. ഇത്തരത്തില്‍ മികച്ച ലാഭം നേടാവുന്ന പദ്ധതികളില്‍ ഒന്നാണ് കേരഗ്രാമം പദ്ധതിയെന്നും, ഏറ്റവും കൂടൂതല്‍ നാളികേര വിഭവങ്ങള്‍ ഉപയോഗിക്കുന്ന നമ്മുടെ നാട്ടില്‍ തെങ്ങുകളുടെ എണ്ണവും ഉത്പാദനക്ഷമതയും കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Also Read:സ്ഥിരം കുറ്റവാളി പൊലീസ് പിടിയിൽ
‘കേരഗ്രാം പദ്ധതിയിലൂടെ ഇത് പരിഹരിക്കാനാകും. ഉത്പാദനം വര്‍ധിപ്പിക്കുന്നതോടെ രണ്ടോ മൂന്നോ കേരഗ്രാമങ്ങള്‍ ചേര്‍ന്ന് പ്രാദേശിക ബ്രാന്‍ഡുകളില്‍ വെളിച്ചെണ്ണ സംസ്‌ക്കരണ കേന്ദ്രങ്ങള്‍ ആരംഭിക്കാനാകും. ഇതോടെ മായം കലര്‍ന്ന വെളിച്ചെണ്ണ മാര്‍ക്കറ്റുകളില്‍ നിന്ന് ഒഴിവാക്കുന്നതോടൊപ്പം കേരകര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങളുടെ ലാഭം നേരിട്ട് ലഭ്യമാകുന്ന സ്ഥിതി വരും. മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കേരസമിതികള്‍ തയാറാകണം. 12 ലക്ഷത്തിലധികം തെങ്ങിന്‍തൈ വിതരണം ചെയ്യാന്‍ തയാറായിട്ടുണ്ട്’, മന്ത്രി പറഞ്ഞു.
Post Your Comments