NattuvarthaLatest NewsKeralaNewsIndia

പരിസ്ഥിതിയുടെ പ്രാധാന്യം ആദ്യം ലോകത്തോടു പറഞ്ഞത്‌ കമ്മ്യൂണിസ്‌റ്റ്‌ ആചാര്യന്മാരാണ്‌: കൃഷിമന്ത്രി പി പ്രസാദ്‌

തിരുവനന്തപുരം: പരിസ്ഥിതിയുടെ പ്രാധാന്യം ആദ്യം ലോകത്തോടു പറഞ്ഞത്‌ കമ്മ്യൂണിസ്‌റ്റ്‌ ആചാര്യന്മാരാണെന്ന് കൃഷിമന്ത്രി പി പ്രസാദ്‌. ഉത്തരാധുനിക സമൂഹത്തെ സംബന്ധിച്ചിടത്തോളം കാലത്തിനനുസരിച്ച പുരോഗതി അത്യന്താപേക്ഷിതമാണെന്നും ആധുനിക ശാസ്‌ത്ര, സാങ്കേതിക വിദ്യകളുടെ സദ്‌ഫലങ്ങളെ സ്വീകരിച്ച്‌ മുന്നോട്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read:‘പോയി പണി നോക്ക്, ഞാനെങ്ങും രാജി വയ്ക്കില്ല’: അധികാരക്കസേരയിൽ മുറുകെ പിടിച്ച് ഇമ്രാൻ ഖാൻ, പുതിയ വാദങ്ങൾ

‘വികസനമെന്നത്‌ എല്ലാവരിലേക്കും എത്തുന്നതാകണം. മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങള്‍ക്കും ആവശ്യമായ ഘടകങ്ങളുടെ ആകെത്തുകയാണ്‌ പരിസ്ഥിതി. പരിസ്ഥിതിയുടെ പ്രാധാന്യം ആദ്യം ലോകത്തോടു പറഞ്ഞത്‌ കമ്മ്യൂണിസ്‌റ്റ്‌ ആചാര്യന്മാരാണ്‌. ജൈവ കൃഷിക്ക്‌ കേരളത്തില്‍ തുടക്കം കുറിച്ചത്‌ 1957ലെ കമ്മ്യൂണിസ്‌റ്റ്‌ സര്‍ക്കാരായിരുന്നു. അതുകൊണ്ട് തന്നെ എല്ലാത്തിനെയും കണ്ണടച്ച്‌ എതിര്‍ക്കുന്നതാകരുത്‌ നമ്മളുടെ കാഴ്‌ചപ്പാടുകൾ’, മന്ത്രി പറഞ്ഞു.

അതേസമയം, സമൂഹത്തിൽ കൃഷിയുടെ പ്രാധാന്യം ദിനംപ്രതി കുറഞ്ഞു വരികയാണ്. സ്വയം ഉത്പാദിപ്പിക്കേണ്ടതിനു പകരം മറ്റുള്ളവരിൽ നിന്ന് കടം കൊള്ളാനാണ് നമ്മൾ ശ്രമിക്കുന്നത്. അതോടെ പല ആവശ്യങ്ങൾക്കും നമ്മൾ അന്യ സംസ്ഥാനങ്ങളെയും, രാജ്യങ്ങളെയും അമിതമായി ആശ്രയിക്കേണ്ട അവസ്ഥയിലായി മാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button