തിരുവനന്തപുരം:കൃഷി മന്ത്രി പി.പ്രസാദിന്റെയും സംഘത്തിന്റെയും ഇസ്രയേല്‍ സന്ദര്‍ശനം തടഞ്ഞതിന് പിന്നില്‍ സിപിഎം കേന്ദ്ര നേതൃത്വം. ഇസ്രയേല്‍ സന്ദര്‍ശനം ഇടത് നയത്തിന് വിരുദ്ധമാണെന്നും യാത്ര തടയണമെന്നും സിപിഎം നേതൃത്വം സിപിഐ കേന്ദ്ര നേതൃത്വത്തിനോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് മന്ത്രി പി പ്രസാദിന്റെ യാത്ര തടഞ്ഞത്.
Read Also: ഒളിച്ചോടി വന്ന കാമുകിയെ പണത്തിനായി വിറ്റ് യുവാവ്, പിന്നെ നടന്നത് അതിക്രൂരമായ കൂട്ടബലാത്സംഗം
ഇസ്രായേല്‍- പലസ്തീന്‍ സംഘര്‍ഷത്തില്‍ പലസ്തീന്റെ പക്ഷത്താണ് സിപിഎം ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ ഇടത് പാര്‍ട്ടികള്‍. പലസ്തീനില്‍ ഇസ്രായേല്‍ അധിനിവേശം നടത്തുന്നു എന്നാണ് ഇവരുടെ വാദം. ഡിവൈഎഫ്ഐ അടക്കമുള്ള യുവജന സംഘടനകള്‍ എല്ലാകാലത്തും ഇസ്രായേലിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇസ്രയേലിലെ ആധുനികവും ചെലവ് കുറഞ്ഞതുമായ കൃഷിരീതി പഠിക്കുന്നതിനാണ് വിശ്വസ്തരായ ഉദ്യോഗസ്ഥരെയും മാദ്ധ്യമ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി കൃഷി മന്ത്രി യാത്ര നിശ്ചയിച്ചത്.
Post Your Comments