KollamLatest NewsKeralaNattuvarthaNews

പൊലീസ് വാഹനത്തിൽ ലോറിയിടിച്ച് അപകടം : മൂ​ന്ന് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്ക്

ഹൈ​വേ പൊലീസിന്റെ വാഹനത്തിലാണ് ലോറിയിടിച്ചത്

ചാ​ത്ത​ന്നൂ​ർ: പൊ​ലീ​സ് വാ​ഹ​ന​ത്തി​ൽ പാ​ഴ്സ​ൽ ലോ​റി​യി​ടി​ച്ച് അപകടം.​ അപകടത്തിൽ മൂ​ന്ന് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേറ്റു. എ​സ്‌.​ഐ വി​ന​യ​ൻ, എ.​എ​സ്‌.​ഐ ഹ​രി​കു​മാ​ർ, ഡ്രൈ​വ​ർ സി.​പി.​ഒ സ​ന്തോ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഹൈ​വേ പൊലീസിന്റെ വാഹനത്തിലാണ് ലോറിയിടിച്ചത്. ക​ഴി​ഞ്ഞ​ ദി​വ​സം അർധരാത്രി 12.45ന് ആണ് സംഭവം. ​കൊ​ല്ലം-​തി​രു​വ​ന​ന്ത​പു​രം ദേ​ശീ​യ​പാ​ത​യി​ൽ ക​ല്ലു​വാ​തു​ക്ക​ൽ പാ​റ​യി​ൽ ജ​ങ്​​ഷ​ന് സ​മീ​പ​മാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്.

Read Also : ‘അജിത്ത് ഭരണകൂടതയുടെ ഇര, സർക്കാർ ജോലി നൽകണം’: അജിത്തിന് സർക്കാർ ജോലി വേണമെന്ന വ്യാജ പോസ്റ്റർ പങ്കുവെച്ച് റെജി ലൂക്കോസ്

സംഭവത്തിൽ പാ​രി​പ്പ​ള്ളി പൊ​ലീ​സ് കേ​സെ​ടു​ത്തു. അപകടത്തിൽ പരിക്കേറ്റ പൊലീസുകാർ ആശുപത്രിയിൽ ചികിത്സയിലാണ്. ആരുടെയും നില ​ഗുരുതരമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button