തിരുവനന്തപുരം : റെസ്റ്റ് ഹൗസുകളിലെ മിന്നല്‍ പരിശോധന ‘ഷോ’ കാണിക്കലാണെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ‘തെറ്റായ രീതികളോട് കോംപ്രമൈസ് ചെയ്യാന്‍ പറ്റില്ല, കാര്യങ്ങള്‍ സുതാര്യമായി നടക്കാനാണ് ജനങ്ങളെ കാണിക്കുന്നത്’, മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ജനങ്ങളെ മുന്‍നിര്‍ത്തി ഇത്തരം പരിശോധനകള്‍ ആവര്‍ത്തിക്കും, ഒരു മന്ത്രിക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ നൂറ് ശതമാനം ചെയ്യുമെന്നും റിയാസ് പറഞ്ഞു.
പ്രതികരണത്തിന്റെ പൂര്‍ണരൂപം….
‘റെസ്റ്റ് ഹൗസുകള്‍ ഇതിനകം തന്നെ വളരെ മുന്നോട്ട് പോയിട്ടുണ്ട്. കേരള പിറവി ദിനത്തില്‍ ബുക്കിംഗ് തുടങ്ങി ചുരുങ്ങിയ ദിനത്തില്‍ തന്നെ ലക്ഷക്കണക്കിന് രൂപയാണ് ലഭിച്ചത്. അത്തരത്തില്‍ റെസ്റ്റ് ഹൗസുകള്‍ ബുക്ക് ചെയ്തെത്തുന്ന കുടുംബം പിന്നീടും അവിടെ വരേണ്ടതുണ്ട്. 1251 മുറിയുണ്ട്. അവര്‍ക്കെല്ലാം ഭക്ഷണം ഉള്‍പ്പെടെ നല്‍കണം. ഒറ്റയടിക്ക് പറ്റില്ലെങ്കിലും അതു വൈകാതെ ഉറപ്പുവരുത്തേണ്ടതുണ്ട്, ശുചിത്വം ഉറപ്പുവരുത്തണം. മൂന്നാമത്തെ പ്രശ്നം വീട് തന്നെയാണ് നമ്മുടെ റസ്റ്റ് ഹൗസ്. തെറ്റായ രീതികളോട് കോംപ്രമൈസ് ചെയ്യാന്‍ പറ്റില്ല. കേരളത്തിലെ പല റെസ്റ്റ് ഹൗസുകളും സന്ദര്‍ശിക്കുന്നുണ്ട്. അതെല്ലാം ജനങ്ങളെ കാണിക്കുന്നുമുണ്ട്. ജനങ്ങളെ കാണിച്ചിട്ടുള്ള പരിപാടികള്‍ മതി. ജനങ്ങള്‍ അറിയണം. അതൊന്നും മറിച്ച് വെക്കേണ്ട ആവശ്യമില്ല. നന്നായി റെസ്റ്റ് ഹൗസുകള്‍ നവീകരിച്ചവരെ പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ട്’.
‘എണ്ണയിട്ട യന്ത്രം പോലെ സംവിധാനത്തെ ചലിപ്പിക്കാന്‍ കഴിയണം. അതിനെ പിന്തുണക്കുന്നവരും വിമര്‍ശിക്കുന്നവരും ഉണ്ട്. വിമര്‍ശനത്തെ സ്വീകരിക്കണമോയെന്നത് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. വിമര്‍ശിക്കുന്നവരെ തെറ്റ് പറയില്ല. ഇനിയും പോകും ഇനിയും സന്ദര്‍ശിക്കും’
Post Your Comments