Latest NewsKeralaNews

രൂപം മാറ്റിയ ബൈക്കുകളിൽ അഭ്യാസപ്രകടനം: സംസ്ഥാന വ്യാപക പരിശോധനയുമായി പോലീസ്

തിരുവനന്തപുരം: രൂപം മാറ്റിയ ബൈക്കുകളിൽ അമിതവേഗത്തിൽ സഞ്ചരിക്കുകയും അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 53 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു. പോലീസും മോട്ടോർ വാഹനവകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്.

Read Also: ചാറ്റ്ജിപിടിക്ക് ബദൽ സംവിധാനം അവതരിപ്പിക്കാൻ ഇലോൺ മസ്ക് രംഗത്ത്, ‘ട്രൂത്ത് ജിപിടി’ ഉടൻ എത്തിയേക്കും

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നടത്തിയ പരിശോധനയിൽ 6,37,350 രൂപ പിഴയായി ഈടാക്കി. 85 പേരിൽ നിന്നാണ് പിഴ ഈടാക്കിയത്. തിരുവനന്തപുരം റൂറൽ ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ തുക പിഴയായി ഈടാക്കിയത് – 1,66,500 രൂപ. വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തിയ 37 പേരുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്തു.
ട്രാഫിക്ക് വിഭാഗം ഐ.ജി എ.അക്ബറിൻറെ നിർദ്ദേശപ്രകാരം സൗത്ത് സോൺ ട്രാഫിക്ക് എസ്.പി എ.യു സുനിൽ കുമാർ, നോർത്ത് സോൺ ട്രാഫിക്ക് എസ് പി ഹരീഷ് ചന്ദ്ര നായിക് എന്നിവരുടെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്.

അഭ്യാസപ്രകടനങ്ങൾ നടത്തുന്നവർ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോകൾ കണ്ടെത്തി അവയിൽ നിന്ന് ഇരുചക്രവാഹനങ്ങളേയും അവയുടെ ഉടമകളേയും തിരിച്ചറിഞ്ഞാണ് പ്രത്യേക പരിശോധന നടത്തിയത്.

Read Also: പൂപ്പാറയിൽ നിയന്ത്രണംവിട്ട വാൻ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം, വാനിൽ ഉണ്ടായിരുന്നത് 24 പേർ

shortlink

Related Articles

Post Your Comments

Related Articles


Back to top button