തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്ത്രീകള്‍ക്കായി പൊതുമരാമത്ത് വകുപ്പ് പുതിയ വിശ്രമ മന്ദിരം നിര്‍മിക്കും. തൈക്കാട് റെസ്റ്റ് ഹൗസ് കോമ്പൗണ്ടിലാണ് സ്ത്രീകള്‍ക്ക് മാത്രമായി വിശ്രമ മന്ദിരം നിര്‍മ്മിക്കുന്നത്. ഇതിനായി 2.25 കോടി രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ് ഉത്തരവ് ഇറക്കി.
Read Also: നല്ല മലയാളത്തിലുള്ള പേര് മാറ്റി ഹിന്ദിപ്പേര് ഇടാൻ ശ്രമം; കേന്ദ്ര നിർദേശത്തെ വിമര്‍ശിച്ച് തോമസ് ഐസക്
സംസ്ഥാനത്തെ റസ്റ്റ്ഹൗസുകള്‍ പീപ്പിള്‍സ് റെസ്റ്റ് ഹൗസ് ആക്കുന്നതിന്റെ ഭാഗമായി വനിതാ റെസ്റ്റ് ഹൗസുകള്‍ നിര്‍മ്മിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ആദ്യ വനിതാ റെസ്റ്റ് ഹൗസ് തലസ്ഥാനത്ത് നിര്‍മ്മിക്കുന്നത്. തലസ്ഥാനത്ത് വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്ന വനിതകള്‍ക്ക് ഗുണകരമായി ഈ റെസ്റ്റ് ഹൗസ് ഭാവിയില്‍ മാറും. 2025 ഇല്‍ റെസ്റ്റ് ഹൗസ് യാഥാര്‍ത്ഥ്യം ആക്കാന്‍ ആണ് ലക്ഷ്യമിടുന്നത്.
Post Your Comments