ന്യൂഡല്‍ഹി: അധികാരത്തില്‍ ഇരിക്കുകയല്ല ജനങ്ങളെ സേവിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് 83ാമത് മന് കീ ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളിലൂടെയും പ്രവര്‍ത്തനത്തിലൂടെയും സാധാരണക്കാരന്റെ ജീവിതം എങ്ങനെ മാറിയെന്ന് അറിയുന്നത് കൂടുതല്‍ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയിലൂടെ സാധാരണക്കാരന്റെ ജീവിതത്തിലുണ്ടായ പുരോഗതികളും വളര്‍ച്ചയും അറിയുന്നതിലൂടെ മനസിന് സംതൃപ്തിയുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന ആശയത്തിന്റെ പ്രധാന്യത്തെ കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു.
ജലോനിലെ നൂണ് നദിയെ കുറിച്ച് പറഞ്ഞ് കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. നദി നശിച്ചതോടെ പ്രദേശത്തെ കര്‍ഷകര്‍ ദുരിതത്തിലായെന്നും ‘സബ്കാ സാത്ത്, സബ്കാ വികാസ്’ പദ്ധതിയിലൂടെ നദിയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments