കോട്ടയം: ജില്ലയിലെ അതിരമ്പുഴ പഞ്ചായത്തില്‍ ഭീതി പരത്തി ആയുധധാരികളായ മോഷണ സംഘം. അടിവസ്ത്രം മാത്രം ധരിച്ച് കൈയില്‍ വടിവാളും കോടാലിയുമായി നീങ്ങുന്ന മോഷണ സംഘത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു.
ഈ സംഘം ചില വീടുകളില്‍ മോഷണ ശ്രമവും നടത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. അതിരമ്പുഴ പഞ്ചായത്തിലെ അഞ്ചു ആറ് ഏഴ് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന തൃകേല്‍, മനയ്ക്കപാടം പ്രദേശങ്ങളില്‍ ശനിയാഴ്ച പുലര്‍ച്ചയോടെയാണ് അജ്ഞാത സംഘമെത്തിയത്.
അതേസമയം തമിഴ്നാട്ടിലെ കുപ്രസിദ്ധ തിരുട്ട് സംഘമായ കുറുവ സംഘമാണോ ഇതെന്ന ആശങ്കയിലാണ് നാട്ടുകാര്‍. കുറുവ സംഘമാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും എന്നാല്‍ സ്ഥിരീകരിക്കാനായിട്ടില്ലെന്നും ഏറ്റുമാനൂര്‍ പൊലീസ് അറിയിച്ചു.
Read Also : കൊവിഡ് പ്രായമായവരിൽ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിപ്പിച്ചുവെന്ന് പഠനം
എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ പ്രദേശത്ത് ചേർന്ന യോഗത്തിൽ രാത്രികാലങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിര്‍ദേശം നല്‍കി. വാര്‍ഡുകള്‍ അടിസ്ഥാനത്തില്‍ മൈക്ക് അനൗണ്‍സ്മെന്റും നടത്തി. ചെറു സംഘങ്ങള്‍ രൂപീകരിച്ച് സുരക്ഷ ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
Post Your Comments