കൊവിഡ് 19 ആളുകളില്‍ വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതായി ഇതിനോടകം നിരവധി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ കൊവിഡ് 19 പ്രായമായവരില്‍ വലിയതോതില്‍ വിഷാദരോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതിന് കാരണമാകുന്നതായി കണ്ടെത്തിയിരിക്കുകയാണ് പുതിയ ഒരു പഠനം.
കാനഡയിലെ മക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ആണ് ഈ പഠനം നടത്തിയത്. ച്ചര്‍ എയ്ജിങ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. പഠനത്തില്‍ പങ്കെടുത്ത 50 വയസ്സിനും അതിനു മുകളിലും പ്രായമുള്ള 43 ശതമാനം പേര്‍ തീക്ഷ്ണത കുറഞ്ഞതോ അല്ലെങ്കില്‍ ഉയര്‍ന്ന അളവിലോ ഉള്ള വിഷാദരോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതായാണ് പഠനം പറയുന്നത്.
Read Also: പന്ത്രണ്ട് വിളക്കായ ശനിയാഴ്ച ശബരിമലയിൽ അനുഭവപ്പെട്ടത് ഭക്തരുടെ വൻ തിരക്ക്
അതേസമയം വിഷാദം ഇന്ന് വളരെ സാധാരണമായി കണ്ടുവരുന്ന അസുഖങ്ങളുടെ പട്ടികയിലായിരിക്കുകയാണ്. വിഷാദത്തിനൊപ്പം തന്നെ വ്യാപകമായി കാണാന്‍ സാധിക്കുന്ന മറ്റൊരു മാനസികപ്രശ്‌നമാണ് ഉത്കണ്ഠ. ഇത്തരം മാനസികപ്രശ്‌നങ്ങളെ നിസാരമായി കാണരുതെന്നും ഭാവിയില്‍ ഇത് ഗുരുതരമായ അസുഖങ്ങളിലേയ്ക്ക് നയിച്ചേക്കാമെന്നുമാണ് പല പഠനങ്ങളും പറയുന്നത്.
Post Your Comments