ചെന്നൈ: ഒമ്പത് വര്‍ഷത്തിന് ശേഷം ദത്ത് നല്‍കിയ മകളെ തിരികെ ആവശ്യപ്പെട്ട് സ്വന്തം അമ്മ നല്‍കിയ ഹര്‍ജിയില്‍ വളര്‍ത്തമ്മയ്ക്ക് അനുകൂലമായി കോടതി വിധി. പെണ്‍കുട്ടിയെ വളര്‍ത്തമ്മയ്ക്ക് കൈമാറാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ ബി.എന്‍ പ്രകാശ്, മജ്ഞുള എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.
Read Also : വീട്ടിനുള്ളിൽ ചായ കുടിച്ചുകൊണ്ടിരുന്ന യുവാവിന് ഇടിമിന്നലേറ്റ് ദാരുണാന്ത്യം
സേലം അമ്മാപേട്ട സ്വദേശികളായ രമേശ് സത്യ ദമ്പതികള്‍ ഒമ്പത് വര്‍ഷം മുമ്പാണ് മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ ദത്ത് എടുത്തത്. ശിവകുമാര്‍ ശരണ്യ ദമ്പതികളില്‍ നിന്നാണ് കുട്ടിയെ ദത്തെടുത്തത്. സത്യയുടെ സഹോദരനാണ് ശിവകുമാര്‍. രണ്ട് വര്‍ഷം മുമ്പ് കുട്ടിയുടെ പിതാവ് രമേശ് അര്‍ബുദം ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണ് ശരണ്യ തന്റെ മകളെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് അമ്മാപേട്ട പൊലീസില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് സത്യയും ശരണ്യയും മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു. ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ ആരുടെ കൂടെ പോകാനാണ് ആഗ്രഹമെന്ന് കുട്ടിയോട് കോടതി ആരാഞ്ഞു. ഇരുവരും വേണമെന്നായിരുന്നു കുട്ടിയുടെ മറുപടി. തുടര്‍ന്ന് പെണ്‍കുട്ടി വളര്‍ത്തമ്മയോടൊപ്പം വളരട്ടെയെന്ന് കോടതി വിധിച്ചു. ആഴ്ചയിലൊരിക്കല്‍ പെണ്‍കുട്ടിയെ ശരണ്യയ്ക്ക് കാണാനും കോടതി അനുമതിയും നല്‍കി.
Post Your Comments