Latest NewsUAENewsInternationalGulf

അടച്ചിട്ട ഹാളുകളിൽ 100 പേർക്ക് പ്രവേശനാനുമതി: വിവാഹങ്ങൾക്കും ഒത്തു ചേരലുകൾക്കും പുതിയ നിബന്ധനയുമായി അബുദാബി

അബുദാബി: വിവാഹങ്ങൾക്കും ഒത്തുചേരലുകൾക്കുമുള്ള നിബന്ധനകൾ പുതുക്കി അബുദാബി. അടച്ചിട്ട സ്ഥലങ്ങളിലെ പരിപാടികൾക്ക് 80 ശതമാനം ആളുകൾക്ക് പങ്കെടുക്കാമെന്നാണ് പുതിയ നിർദ്ദേശം. അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മറ്റിയാണ് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

Read Also: പെൺകുട്ടികൾ പോയത് യുവാക്കളോടൊപ്പം, കണ്ടെത്തിയത് ലോഡ്ജിൽ: ബാംഗ്ലൂരിലേക്ക് കടക്കാനായിരുന്നു ലക്ഷ്യമെന്ന് മൊഴി

വിവാഹങ്ങൾക്കും ഇൻഡോർ, ഔട്ട്ഡോർ ഒത്തുചേരലുകളിലും പങ്കെടുക്കുന്നവർ അൽ ഹൊസ്ൻ ആപ്പിൽ ഗ്രീൻ പാസ് കാണിക്കണം. ഇവരുടെ കൈവശം 96 മണിക്കൂറിനകം എടുത്ത കോവിഡ് പിസിആർ പരിശോധനയുടെ നെഗറ്റീവ് ഫലവും വേണം.

വിവാഹ ഹാളുകളിൽ 60 ശതമാനം പേർക്ക് പങ്കെടുക്കാം. അടച്ചിട്ട ഹാളുകളിൽ പരമാവധി 100 പേർക്കാമ് പങ്കെടുക്കാനനുമതി. തുറസ്സായ സ്ഥലത്ത് നടത്തുന്ന വിവാഹ ചടങ്ങുകളിൽ 300 പേർക്കും വീടുകളിൽ നടത്തുന്ന വിവാഹങ്ങളിൽ 60 പേർക്കും മാത്രമാണ് പങ്കെടുക്കാൻ കഴിയുന്നത്.

Read Also: അതിരമ്പുഴ പഞ്ചായത്തില്‍ ഭീതി പരത്തി ആയുധധാരികളുടെ സംഘം : കുറുവ സംഘമാണോയെന്ന ആശങ്കയിൽ നാട്ടുകാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button