KottayamLatest NewsKeralaNattuvarthaNews

വീട്ടമ്മയായ പാര്‍ട്ടി പ്രവര്‍ത്തകയുടെ നഗ്നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയ സി പി എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

കോട്ടയം: വീട്ടമ്മയായ പാര്‍ട്ടി പ്രവര്‍ത്തകയുടെ നഗ്നചിത്രം പകര്‍ത്തിയ സി പി എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസെടുത്ത് പൊലീസ്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോനെതിരെ തിരുവല്ല പൊലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

Also Read:ഹിന്ദുക്കളുടെ എണ്ണം കുറയുന്നു: ഹിന്ദുക്കളില്ലാതെ ഇന്ത്യയില്ലെന്ന് മോഹൻ ഭഗവത്

സജിമോൻ വീട്ടമ്മയുടെ നഗ്നചിത്രം പകര്‍ത്തുകയും, പുറത്തുവിടാതിരിക്കാന്‍ പണം ചോദിക്കുകയും ചെയ്തെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. പരാതിക്കാരിയായ യുവതിയും ഭര്‍ത്താവും സജീവ പാര്‍ട്ടി പ്രവര്‍ത്തകരാണ്. പത്തനംതിട്ടയിലേക്കുള്ള യാത്രയില്‍ കാറില്‍ വച്ച്‌ മയക്ക് മരുന്ന് നല്‍കി തന്റെ നഗ്നചിത്രം പകര്‍ത്തി എന്നാണ് വീട്ടമ്മയുടെ പരാതി.

നഗ്നചിത്രം പുറത്ത് വിടാതിരിക്കാന്‍ രണ്ട് ലക്ഷം രൂപയാണ് സജിമോൻ വീട്ടമ്മയോട് ആവശ്യപ്പെട്ടത്. അതേസമയം, ഇതിന് മുന്‍പും സജിമോന്‍ പീഡനക്കേസില്‍ പ്രതിയായിട്ടുണ്ട്. വീട്ടമ്മയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസിലും, ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button