NattuvarthaLatest NewsKeralaNewsIndia

വാക്‌സിൻ എടുക്കാത്തത് 5000 ത്തോളം അധ്യാപകർ, നിർത്തി വേറെ വല്ല പണിക്കും പൊയ്ക്കൂടേ: മൈത്രേയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിൻ എടുക്കാത്തത് 5000 ത്തോളം അധ്യാപകരാണെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന വന്നതോടെ അധ്യാപകർക്കെതിരെ വിമർശനങ്ങൾ ശക്തമാകുന്നു. സർക്കാർ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും, ആ അയ്യായിരം പേരെ മറ്റെന്തെങ്കിലും ജോലിയ്ക്ക് പറഞ്ഞയക്കൂ എന്നുമാണ് സംഭവത്തിൽ ആക്റ്റിവിസ്റ്റായ മൈത്രേയന്റെ പ്രതികരണം.

Also Read:മോഫിയ ഭര്‍ത്താവിന്റെ കരണത്തടിച്ചതോടെ സിഐ കയര്‍ത്ത് സംസാരിച്ചു, നീതി കിട്ടില്ലെന്ന് കരുതി മോഫിയയുടെ ആത്മഹത്യ: എഫ്‌ഐആര്‍

അതേസമയം, വാക്സിൻ എടുക്കാത്ത അധ്യാപകരുടെ കാര്യം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വാക്സിനെടുക്കാത്ത അയ്യായിരത്തോളം അധ്യാപകർ സംസ്ഥാനത്തുണ്ട്. അധ്യാപകർ വാക്സിനെടുക്കാത്തത് ഒരു തരത്തിലും സർക്കാർ പ്രോത്സാഹിപ്പിക്കില്ല. വാക്സിനെടുക്കാത്ത അധ്യാപകരെ സ്കൂളിലെത്താൻ മാനേജ്മെന്റുകൾ നിർബന്ധിക്കുന്നുവെന്നും വി. ശിവൻകുട്ടി പറഞ്ഞു.

‘മതപരവും ആരോഗ്യപരവുമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചില അധ്യാപകർ വാക്സിനെടുക്കാൻ വിമുഖത കാണിക്കുന്നത്. സ്കൂൾ തുറക്കുന്നതിന് മുൻപ് എല്ലാ അധ്യാപകരും വാക്സിൻ എടുക്കണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ സ്കൂൾ തുറന്നിട്ട് ഏതാണ്ട് ഒരു മാസമായിട്ടും ഇത്രത്തോളം അധ്യാപകർ വാക്സിനെടുക്കാൻ തയ്യാറായിട്ടില്ല.

ഇവർ എത്രയും പെട്ടെന്ന് വാക്സിനെടുക്കണമെന്നും അല്ലാത്തപക്ഷം ആരോഗ്യ വകുപ്പിനെയും കോവിഡ് ഉന്നതതല സമിതിയെയും അറിയിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. സ്കൂൾ തുറക്കുന്നതിനായി തയ്യാറാക്കിയ മാർഗരേഖയിൽ ഇക്കാര്യം കർശനമായി പറഞ്ഞിരുന്നു. അധ്യാപകർ വാക്സിനെടുക്കാതിരിക്കുന്നത് മാർഗരേഖയ്ക്ക് വിരുദ്ധമാണ്. ബയോബബിൾ സംവിധാനത്തെയും അത് ബാധിക്കും’, ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button