തിരുവനന്തപുരം: വടകര റസ്റ്റ് ഹൗസ് സന്ദർശിച്ചപ്പോൾ വൃത്തിഹീനമായ പരിസരവും നിറയെ മദ്യകുപ്പികളും കണ്ടെത്തിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയറോട് ആവശ്യപ്പെട്ടുവെന്ന് മന്ത്രി പറഞ്ഞു.
Also Read:‘വിവാദങ്ങളോട് കടക്ക് പുറത്ത്’: ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള നീക്കവുമായി പിണറായി സർക്കാർ
അതേസമയം, മുൻപ് തിരുവനന്തപുരം റസ്റ്റ് ഹൗസിൽ മിന്നൽ സന്ദർശനം നടത്തിയപ്പോഴും മന്ത്രി സമാന രീതിയിൽ പ്രതികരണം നടത്തിയിരുന്നു. റസ്റ്റ്ഹൗസും പരിസരപ്രദേശങ്ങളും വൃത്തിയാക്കിയിടാത്തതിനെ തുടർന്ന് മന്ത്രി ജീവനക്കാരോട് അന്ന് ക്ഷുഭിതനായിരുന്നു.
ഇങ്ങനെ പോയാൽ മതിയെന്ന് വിചാരിച്ചാൽ അത് നടപ്പില്ല. സർക്കാർ ഒരു തീരുമാനമെടുത്താൽ ജീവനക്കാരും അതിനൊപ്പം നിൽക്കണമെന്നും, സർക്കാർ തീരുമാനം പൊളിക്കാൻ ആരും വിചാരിച്ചാലും നടക്കില്ലെന്നും മുഹമ്മദ് റിയാസ് അന്ന് പറഞ്ഞിരുന്നു.
Post Your Comments