ThiruvananthapuramLatest NewsKeralaNattuvarthaNews

ദാരിദ്ര്യമില്ലാത്ത കേരളം യുഡിഎഫ് സർക്കാരിന്റെ പോരാട്ട വിജയമെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: നിതി ആയോഗ് പുറത്തുവിട്ട റിപ്പോര്‍ട്ടിൽ കേരളം മികച്ച സ്​ഥാനം കൈവരിച്ചത്​ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ പട്ടിണിക്കെതിരേ നടത്തിയ പോരാട്ടത്തിന്‍റെ വിജയമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 2015 -16 കാലയളവിൽ നടത്തിയ കുടുംബാരോഗ്യ സർവെ അടിസ്​ഥാനമാക്കിയാണ് റിപ്പോർട്ട്‌.

Also Read : കുതിരാനിൽ കിലോമീറ്ററുകൾ നീളത്തിൽ വന്‍ ഗതാഗത കുരുക്ക്: പുതിയ ക്രമീകരണം ഫലവത്തായില്ലെന്ന് നാട്ടുകാർ

ഉമ്മൻചാണ്ടി സർക്കാറിന്‍റെ അവസാന വർഷവും പിണറായി സർക്കാറിന്‍റെ ആദ്യ ആറുമാസവുമാണ്​ നിതി ആയോഗ്​ പട്ടിക തയാറാക്കാൻ പരിഗണിച്ചത്​. 2019-20ലെ അഞ്ചാമത്​ സര്‍വെ റിപ്പോര്‍ട്ട് പ്രകാരം പുതുക്കിയ റിപ്പോർട്ട്​ പിന്നീട്​ പ്രസിദ്ധീകരിക്കുമെന്ന്​ നീതി ആയോഗ് വ്യക്തമാക്കിയിരുന്നു. യുഡിഎഫിന്റെ പ്രവർത്തന മികവാണ് തങ്ങളുടെ അക്കൗണ്ടിലേക്ക് പിണറായി മാറ്റുന്നതെന്ന് ഉമ്മൻചാണ്ടി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button