തിരുവനന്തപുരം: നിതി ആയോഗ് പുറത്തുവിട്ട റിപ്പോര്‍ട്ടിൽ കേരളം മികച്ച സ്ഥാനം കൈവരിച്ചത് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ പട്ടിണിക്കെതിരേ നടത്തിയ പോരാട്ടത്തിന്‍റെ വിജയമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 2015 -16 കാലയളവിൽ നടത്തിയ കുടുംബാരോഗ്യ സർവെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്.
Also Read : കുതിരാനിൽ കിലോമീറ്ററുകൾ നീളത്തിൽ വന്‍ ഗതാഗത കുരുക്ക്: പുതിയ ക്രമീകരണം ഫലവത്തായില്ലെന്ന് നാട്ടുകാർ
ഉമ്മൻചാണ്ടി സർക്കാറിന്‍റെ അവസാന വർഷവും പിണറായി സർക്കാറിന്‍റെ ആദ്യ ആറുമാസവുമാണ് നിതി ആയോഗ് പട്ടിക തയാറാക്കാൻ പരിഗണിച്ചത്. 2019-20ലെ അഞ്ചാമത് സര്‍വെ റിപ്പോര്‍ട്ട് പ്രകാരം പുതുക്കിയ റിപ്പോർട്ട് പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് നീതി ആയോഗ് വ്യക്തമാക്കിയിരുന്നു. യുഡിഎഫിന്റെ പ്രവർത്തന മികവാണ് തങ്ങളുടെ അക്കൗണ്ടിലേക്ക് പിണറായി മാറ്റുന്നതെന്ന് ഉമ്മൻചാണ്ടി ആരോപിച്ചു.
Post Your Comments