തിരുവനന്തപുരം: വിഴിഞ്ഞത്ത് വൃക്ക വില്‍പ്പനയ്ക്ക് തയ്യാറായില്ലെന്ന് ആരോപിച്ച് യുവതിയെ ഭര്‍ത്താവ് മര്‍ദിച്ച സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ. തീരപ്രദേശം കേന്ദ്രമാക്കിയുള്ള വൃക്ക വില്‍പ്പന അന്വേഷിക്കണമെന്ന് കമ്മിഷന്‍ നിര്‍ദേശം നല്‍കി. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിയും മെഡിക്കല്‍ ഓഫിസറും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
വൃക്ക വില്‍പ്പനയ്ക്ക് തയ്യാറായില്ലെന്ന് ആരോപിച്ച് യുവതിയെ ഭര്‍ത്താവ് മര്‍ദിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് കോട്ടപ്പുറം സ്വദേശി സാജനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. വാടക വീട്ടിൽ താമസിച്ചിരുന്ന സാജന്റെ കുടുംബത്തോട് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടുടമസ്ഥന്‍ ഇറങ്ങിപ്പോവാന്‍ ആവശ്യപ്പെട്ടിരുന്നു.
വാഹനമോടിക്കുമ്പോൾ ഒറിജിനൽ ലൈസൻസ് കൈവശം വേണം: നിർദ്ദേശവുമായി കുവൈത്ത്
ഇതേത്തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി വൃക്ക വില്‍ക്കാന്‍ ഇയാൾ ഭാര്യയോട് നിരന്തരം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതിനുതയാറാകാതിരുന്ന ഭാര്യയെ ഇയാള്‍ മര്‍ദിക്കുകയായിരുന്നു.
വിഴിഞ്ഞം കേന്ദ്രീകരിച്ച് നടക്കുന്ന വൃക്ക വില്‍പ്പനയെക്കുറിച്ച് നേരത്തെ സ്‌പെഷ്യല്‍ ബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയതിനെ തുടർന്നാണ് സംഭവം പുറത്തു വന്നത്.
Post Your Comments