കുവൈത്ത് സിറ്റി: വാഹനമോടിക്കുന്നവരുടെ കൈവശം ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് പോരെന്ന് വ്യക്തമാക്കി കുവൈത്ത്. ഒറിജിനൽ ലൈസൻസ് തന്നെ കരുതണമെന്നാണ് കുവൈത്ത് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. മൈ ഐഡന്റിറ്റി ആപ്പിൽ ഡ്രൈവിങ് ലൈസൻസ് കൂടി അപ്ലോഡ് ചെയ്യാൻ സൗകര്യമായതോടെയാണ് വാഹനമോടിക്കുന്നവരുടെ കൈവശം ഡിജിറ്റൽ ലൈസൻസ് മതിയെന്ന ചിന്ത വ്യാപകമായിട്ടുണ്ട്. എന്നാൽ നിലവിലുള്ള നിയമം അത് അനുവദിക്കുന്നില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
മൈ ഐഡന്റിറ്റി ആപ്പിലൂടെ തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ ഡിജിറ്റൽ സംവിധാനത്തിൽ ലഭ്യമാകും. തിരിച്ചറിയൽ കാർഡ് പരിശോധിക്കുമ്പോൾ ഡിജിറ്റൽ കാർഡ് ഹാജരാക്കിയാൽ മതി. എന്നാൽ ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട നിയമത്തിൽ അത്തരം സൗകര്യം ഇതുവരെ വ്യവസ്ഥ ചെയ്തിട്ടില്ലെന്ന് കുവൈത്ത് അറിയിച്ചു.
Post Your Comments