ThiruvananthapuramPathanamthittaKeralaNattuvarthaNews

ആരോഗ്യ മന്ത്രി വീണാ ജോർജിന് പത്തനംതിട്ട ഏരിയ സമ്മേളനത്തിൽ രൂക്ഷ വിമ‍ർശനം

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ഏരിയ സമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനം. നിലവിൽ രണ്ടു തട്ടിൽ നിൽക്കുന്ന പ്രവർത്തകർ വീണാ ജോർജ് ദൈവനാമത്തിൽ സത്യപ്രതി‍‍‍ജ്ഞ ചെയ്തതിനെ എതിർത്തു. വീണാ ജോ‍ർജ് വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്നും സമ്മേളനത്തിൽ പരാതി ഉയർന്നു.

Also Read : അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ച് ഒമാൻ റോയൽ എയർഫോഴ്‌സ്

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളാണ് ഫോൺ എടുക്കിന്നില്ലെന്ന വിമർശനം കൂടുതലും ഉന്നയിച്ചത്. അത്യാവശ്യ കാര്യങ്ങൾക്ക് വിളിച്ചാൽ പോലും മന്ത്രിയെ ബന്ധപ്പെടാൻ കഴിയാത്തത് പാർട്ടി പ്രവർത്തകർക്കിടയിൽ തന്നെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നന്നെന്ന് പ്രതിനിധികൾ ആരോപിച്ചു. പല ബൂത്തുകളിലും പാർട്ടി വോട്ട് ചോരാൻ ഇത് കാരണമായെന്നും സമ്മേള്ളനം റിപ്പോർട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button