തിരുവനന്തപുരം: നിതി അയോഗ് പ്രസിദ്ധീകരിച്ച ദേശീയ ബഹുമുഖ ദാരിദ്യ സൂചികയില്‍ ഇന്ത്യയില്‍ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയെന്ന വാർത്തയിൽ പ്രതികരിച്ച് മാധ്യമ പ്രവർത്തകൻ അരുൺ കുമാർ. നീതി അയോഗ് റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ 0.71 ശതമാനം മാത്രമാണ് ദരിദ്രർ വസിക്കുന്നത്. ഇടതുപക്ഷത്തെ അനുകൂലിക്കുന്ന തരത്തിൽ ചോദ്യ രൂപേണയുള്ള കുറിപ്പാണ് അരുൺകുമാർ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. ഹലാൽ വിഷയവും കേരളത്തിലെ വിദ്യാലയങ്ങളിലെ വികസനവും കുറിപ്പിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഏറ്റവും കുറവ് പട്ടിണി മനുഷ്യർ കേരളത്തിലാണത്രേ !
എന്താ തെളിവ് ? നീതി ആയോഗ് റിപ്പോർട്ട്. എങ്കിലെവിടെയോ പിശകുണ്ട്. ഉണ്ടാവാൻ വഴിയില്ല, മറ്റൊരു തെളിവുകൂടിയുണ്ടല്ലോ? എന്താണത്? തിന്നാനെന്തുണ്ട് എന്നതല്ലല്ലോ ഇവിടെ പ്രശ്നം തിന്നുന്നതിലെന്തുണ്ട് എന്നല്ലേ.?
എന്നു വച്ചാൽ? ഹലാലേ .. ഹലാൽ.
നിങ്ങ കല്ലിട് ബ്രോ, ഞങ്ങൾക്ക് കുറച്ച് പണിയുണ്ട്. കുറച്ച് കഞ്ഞിയാവാല്ലോ ല്ലേ.സ്കൂളിൽ വച്ചതാ. ഇവിടെ ആരും പട്ടിണി കിടക്കരുതെന്നാ…! ഓ ! പ്രവാസിപ്പണത്തിൻ്റെ ഹുങ്ക് ! എന്തൊരു ജാഡ ! അതേ പ്രവാസിപ്പണവുമുണ്ട്. കയറ്റിയയ്ക്കാൻ പറ്റിയ പ്രവാസികൾ ഈ നാട്ടിലുണ്ടന്നേ.കല്ലിട്ട് കെട്ടിയ പള്ളിക്കൂടങ്ങൾ ഒണ്ടന്നേ, അവിടെ പഠിപ്പീരും ഉണ്ടന്നേ. പഠിച്ചവർ വീണ്ടും പഠിപ്പിക്കുന്ന്ണ്ട്ന്നേ.പ്രവാസികളെ ഒരുക്കിയ ഒരവസ്ഥ ഇവിടെ ഉണ്ടായിരുന്നെന്നേ ?
Post Your Comments